ഉമ്മൻ ചാണ്ടിയെ തടയാൻശ്രമിച്ച സംഭവം: പി. ജയരാജൻ ഉൾപ്പെടെയുള്ളവർക്കെതിരായ കേസ് പിൻവലിച്ചു
text_fieldsകണ്ണൂര്: സോളാർ വിവാദത്തെത്തുടർന്ന് കണ്ണൂരിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ തടയാൻ ശ്രമിക്കുകയും പൊലീസുകാരുടെ ജോലി തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി എം.വി. ജയരാജൻ, പി.കെ. ശ്രീമതി എം.പി, കെ.കെ. രാഗേഷ് എം.പി, എ.എൻ. ഷംസീർ എം.എൽ.എ എന്നിവരുൾപ്പെട്ട കേസ് പിൻവലിച്ചു. പരാതിക്കാരനായ ആലക്കോട് സി.െഎ എ.എൻ. മാത്യു പരാതിയില്ലെന്ന് കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ പറഞ്ഞതോടെ കേസ് പിൻവലിക്കുകയായിരുന്നു.
ഉമ്മൻ ചാണ്ടിക്കെതിരെ വധശ്രമവും കല്ലേറുമുണ്ടായ 2013 ഒക്ടോബർ 27ലെ സംഭവവികാസവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിലൊന്നാണിത്. സംസ്ഥാന പൊലീസ് കായിക മേളയുടെ സമാപന യോഗം ഉദ്ഘാടനം ചെയ്യാൻ വരുന്ന ഉമ്മൻ ചാണ്ടിെയ തടയുന്നതിന് പൊലീസ് മൈതാനിയിലേക്കുള്ള പ്രവേശന കവാടം ഉപരോധിക്കുകയും പൊലീസുകാരെ ആക്രമിക്കുകയും ചെയ്തെന്നാണ് കേസ്. കലക്ടറേറ്റ് വഴിവന്ന കാറിെൻറ ചില്ല് സമരക്കാർ എറിഞ്ഞു തകർക്കുകയും ഉമ്മൻ ചാണ്ടിക്ക് പരിക്കേറ്റിരുന്നു.
അനിഷ്ട സംഭവങ്ങളെത്തുടർന്ന്, അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ആലേക്കാട് സി.െഎ എ.എൻ. മാത്യുവിെൻറ പരാതിയെ തുടർന്നാണ് പി. ജയരാജനുൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തത്.
പി. ജയരാജൻ ഉൾെപ്പടെയുള്ള 23 പേർക്കെതിരെയും കണ്ടാലറിയാവുന്ന 180ഒാളം പേർക്കെതിരെയുമായിരുന്നു കേസ്. എന്നാൽ, ഉമ്മൻ ചാണ്ടിക്കെതിരെയുള്ള വധശ്രമക്കേസ് പിൻവലിച്ചിട്ടില്ല. ഇൗ കേസിെൻറ വിചാരണ അടുത്തുതന്നെ തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.