പി.കരുണാകരന്‍ എം.പിയുടെ മകള്‍ വിവാഹിതയായി
text_fieldsകാഞ്ഞങ്ങാട്: പി. കരുണാകരന്‍ എം.പിയുടെയും ലൈലയുടെയും മകള്‍ ദിയ കരുണാകരൻ വിവാഹിതയായി. വയനാട് പനമരം സ്വദേശി ടി.പി. ഉസ്മാെൻറയും സഫിയയുടെയും മകന്‍ മര്‍സദ് സുഹൈലാണ് വരൻ. റെയിൽവേയിൽ ഉദ്യോഗസ്ഥനാണ് മർസദ് സുഹൈൽ. എ.കെ.ജിയുടെയും സുശീല ഗോപാലെൻറയും ചെറുമകൾ കൂടിയാണ് ദിയ കരുണാകരൻ.
കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ ടി. കമല, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രിമാരായ എം.എം. മണി, കെ.കെ. ശൈലജ, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഇ. ചന്ദ്രശേഖരന്‍, എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ, എം.പിമാരായ പി.കെ. ശ്രീമതി, പി.കെ. ബിജു, എ. സമ്പത്ത്, കെ.കെ. രാഗേഷ്, എം.എൽ.എമാരായ കെ. കുഞ്ഞിരാമൻ, എം. രാജഗോപാലന്‍, എൻ.എ. നെല്ലിക്കുന്ന്, ഇ.പി. ജയരാജൻ, ടി.വി. രാജേഷ്, ജില്ല കലക്ടർ കെ. ജീവന്‍ബാബു, ജില്ല പൊലീസ് മേധാവി കെ.ജി. സൈമൺ, കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജി. ഗോപകുമാര്‍, സി.പി.എം ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ, കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജൻ, എളമരം കരീം, എം.വി. ഗോവിന്ദന്‍, പി. സതീദേവി, കെ.പി. സതീഷ് ചന്ദ്രൻ, ആനത്തലവട്ടം ആനന്ദൻ, സി.എസ്. സുജാത, വനിത കമീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീർ തുടങ്ങിയവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.