ഷഹീർ ഷൗക്കത്തലിയെ മർദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ചു; പി. കൃഷ്ണദാസ് ഒന്നാംപ്രതി
text_fieldsവടക്കാഞ്ചേരി: എൻജി. വിദ്യാർഥി ഷഹീർ ഷൗക്കത്തലിയെ മർദിച്ച കേസിൽ നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കേസിൽ ആകെ ഏഴ് പ്രതികളാണുള്ളത്. വടക്കാഞ്ചേരി കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കോളജ് പി.ആർ.ഒ സഞ്ജിത്ത് വിശ്വനാഥനാണ് രണ്ടാം പ്രതി.
കോളജ് നിയമോപദേശക സുചിത്ര, കോളജ് ജീവനക്കാരായ വത്സലകുമാർ, ശ്രീനിവാസൻ, സുകുമാരൻ, ഗോവിന്ദൻകുട്ടി എന്നിവരാണ് മറ്റ് പ്രതികൾ.
തട്ടിക്കൊണ്ടുപോകൽ, മർദനം, അന്യായമായി തടഞ്ഞുവെക്കൽ, ഭീഷണിപ്പെടുത്തൽ, അസഭ്യം പറയൽ, നിർബന്ധിച്ച് രേഖകളിൽ ഒപ്പുവെപ്പിക്കൽ എന്നീ കുറ്റങ്ങൾക്ക് പുറമെ ഷഹീറിെൻറ ഇ-മെയിൽ അനുമതിയില്ലാതെ ഉപയോഗിച്ചതിന് ഐ.ടി നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്. എഴുപതോളം സാക്ഷികളാണ് കേസിലുള്ളത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഫ്രാൻസിസ് ഷെല്‍ബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
കോളജിലെ സാമ്പത്തിക ക്രമക്കേടുകൾക്കെതിരെ പരാതി നല്‍കിയതിന് പാമ്പാടി നെഹ്റു കോളജിലെ ഇടിമുറിയിലെത്തിച്ച് ഷഹീറിനെ മര്‍ദിച്ചുവെന്നാണ് കേസ്. ജിഷ്ണു പ്രണോയ് കൊല്ലപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പായിരുന്നു സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.