Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഴക്കാലത്തെ പുഴ...

മഴക്കാലത്തെ പുഴ പോലെ...

text_fields
bookmark_border
മഴക്കാലത്തെ പുഴ പോലെ...
cancel

ആർത്തിയും അമിതമോഹങ്ങളുമാണ്‌ സ്വസ്ഥതയെ തകർക്കുന്നത്‌. മനുഷ്യ​​​െൻറ ഉള്ളിലെ ഇത്തരം ഭ്രമങ്ങളെ ‘മഴക്കാലത്തെ പുഴ’ എന്നാണ്‌ ഭഗവദ്‌ഗീത വിളിക്കുന്നത്‌. കുത്തിയൊലിച്ചു പോകുന്ന മഴക്കാലത്ത്‌ രണ്ടു ഭാഗത്തുള്ളതിനെയെല്ലാം പുഴ കൊണ്ടുപോകും. മരങ്ങൾ, വീടുകൾ, മതിലുകൾ തുടങ്ങി എല്ലാം. അനിയന്ത്രിതമായ ആഗ്രഹങ്ങളും തീരാത്ത ആർത്തിയും നമ്മുടെ ജീവിതത്തേയും ഭംഗിയില്ലാതാക്കും. ശരീരത്തി​​​െൻറ രസങ്ങളാണ്‌ പലതിലേക്കും കൊണ്ടെത്തിച്ചത്‌. ഭ്രമങ്ങളെല്ലാം ശരീരത്തി​​​െൻറ കൗതുകമാണ്‌. ആർത്തി മാറാത്ത ഭാവവും അതി​​​െൻറ ഭാഗമാണ്‌. ശരീരത്തി​േൻറതടക്കം എല്ലാ ഭ്രമങ്ങളിൽനിന്നും കരകയറണം. നോമ്പ്‌ പറഞ്ഞുതരുന്ന പാഠമതാണ്‌.

ബിസ്താമി എന്ന ഗുരു പറയുന്നുണ്ട്‌: ‘‘വെള്ളത്തിനു മുകളിൽ നടക്കുന്നതല്ല മഹത്വം. അതൊരു പക്ഷിത്തൂവലിനു പോലും കഴിയും. ആകാശത്ത്‌ പറക്കുന്നതുമല്ല മഹത്വം. അതൊരു കുഞ്ഞിക്കിളിക്ക്‌ സാധിക്കും. സ്വന്തം ആർത്തിയെ നിയന്ത്രിക്കാനാകുമോ? അതിലാണ്‌ എല്ലാ മഹത്വവും’’. 

പി.എം.എ. ഗഫൂർ
 

പണം കൂടിയാൽ മനുഷ്യ​​​െൻറ സ്വസ്ഥത തകരുമെന്ന് പറയുന്നത്‌ ശരിയാണോ? ചോദ്യം കേട്ടപ്പോൾ, അടുത്തുനിൽക്കുന്ന കുട്ടിയെ ഗുരു അരികിലേക്ക്‌ വിളിച്ചു. അവ​​​െൻറ ​ൈകയിലേക്ക്‌ ഒരു ആപ്പിൾ വെച്ചുകൊടുത്തു. ആ കുട്ടി സന്തോഷത്താൽ തുള്ളിച്ചാടിപ്പോകുമ്പോൾ, തിരികെ വിളിച്ച്‌ ഒരാപ്പിൾ കൂടി കൊടുത്തു. അതോടെ അവ​​​െൻറ തുളിച്ചാട്ടം അവസാനിച്ചു. പിന്നെയും തിരികെവിളിച്ച്‌ വേറെയും ആപ്പിളുകൾ. ഇപ്പോൾ കുഞ്ഞി​​​െൻറ മുഖത്ത്‌ ഒട്ടും സന്തോഷമില്ല. കൈകളിൽനിന്ന് ആപ്പിൾ വഴുതിപ്പോകുമോ എന്ന ഭയമേയുള്ളൂ! പണത്തി​​​െൻറ പെരുപ്പം മനുഷ്യ​​​െൻറ സ്വസ്ഥത തകർക്കുമോ എന്ന ചോദ്യത്തിന്‌ ഇനിയും ഉത്തരങ്ങൾ വേണ്ടിവരില്ല.

ആവശ്യത്തേക്കാൾ കുറച്ചെടുക്കുന്നതാണ്‌ വക്കോളം നിറക്കുന്നതിനേക്കാൾ നല്ലതെന്ന് താവോയുടെ പാഠങ്ങളിലുണ്ട്‌. വക്കോളം നിറയുമ്പോളാണ്‌ കുടിക്കാൻ പ്രയാസം. മുക്കാൽ കപ്പ്‌ മാത്രമുള്ളപ്പോൾ എന്തെളുപ്പം!

ആർട്ട്‌ഗാലറിയിൽ തൂക്കിയിട്ട ചിത്രങ്ങൾക്കും സന്ദർശകർക്കുമിടയിൽ കുറച്ച്‌ അകലം തീർത്തുവെച്ചിരിക്കും. അതെന്തിനാണ്‌? നമ്മൾ തൊട്ട്‌ അഴുക്കാക്കും എന്നതുകൊണ്ടൊന്നുമല്ല. തൊട്ടരികിൽനിന്ന് കണ്ടാൽ ചിത്രം ആസ്വദിക്കാനാകില്ല. കുറച്ചകലെ നിൽക്കുമ്പോളാണ്‌ വര വ്യക്തമാകുന്നത്‌. ജീവിതക്കാഴ്ചകൾക്കും ഇത്‌ ബാധകമാണെന്ന് തോന്നുന്നു. സുഖാനന്ദങ്ങളെ വല്ലാതെ പുണരുന്നവർക്ക്‌ അത്‌ പെട്ടെന്ന് മടുപ്പായി മാറുന്നു. അത്രയൊന്നും ജീവിതസുഖങ്ങളെ വാരിപ്പുണരാത്തവർ കുറച്ചൂടെ നന്നായി ജീവിതത്തെ ആസ്വദിക്കുന്നതായി കാണുന്നില്ലേ?

‘വിളമ്പിയത്‌ ഭക്ഷിക്കുക’ എന്നൊരു ബൈബിൾ വാക്യമുണ്ട്‌. ലഭിച്ചതിനെ നിറഞ്ഞ സന്തോഷത്തോടെ സ്വീകരിക്കാനുള്ള പ്രേരണയാണത്‌. ‘‘നീയെനിക്ക്‌ തന്നതിനോട്‌ എനിക്കെപ്പോഴും ഇഷ്​ടമുണ്ടാകേണമേ’’യെന്ന് തിരുനബി എപ്പോ​ഴും പ്രാർഥിച്ചതി​​​െൻറ പൊരുൾ അതാണല്ലോ. ഏറ്റവും കുറച്ച്‌ വിഭവങ്ങളാണെങ്കിലും ഹൃദയസുഖത്തോടെ, പുഞ്ചിരിച്ച്‌ ജീവിക്കാമെന്ന് ആ വലിയജീവിതം കാണിച്ചുതന്നു. പരദേശിയെപ്പോലെ ജീവിച്ചു, പരമദരിദ്രനായി വിടചൊല്ലി. ഓർക്കണം, ഒരു കാൽ ഭൂമിയിലാകുമ്പോഴും മറ്റേ കാൽ സ്വർഗത്തിലേക്കുള്ള ചുവടിലായിരിക്കേണ്ടവരാണ്‌ നാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsDharmapathamalayalam newsRamadhan 2018p.m.a gafoor
News Summary - p-m-a-gafoor dharmapatha -Kerala News
Next Story