വടകരയിൽ കോൺഗ്രസ്-ബി.ജെ.പി അന്തർധാര ഉണ്ടായിരുന്നുവെന്ന് സി.പി.എം
text_fieldsവടകരയിലെ ഇടതുപക്ഷത്തിന്‍റെ പരാജയ കാരണം കോൺഗ്രസ് -ബി.ജെ.പി അന്തർധാരയെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ. ഈ അന്തർധാര ഉണ്ടായിരുന്ന എല്ലായിടത്തും ബി.ജെ.പിക്ക് വോട്ടു കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
എൽ.ഡി.എഫ് പരാജയപ്പെട്ട മണ്ഡലങ്ങളിലെ സ്ഥിതി പരിശോധിക്കുമെന്നും പി. മോഹനൻ പറഞ്ഞു. കോഴിക്കോട് ജില്ലയിൽ എൽ.ഡി.എഫ് മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചതെങ്കിലും വടകരയിലെ തോൽവി സി.പി.എമ്മിന് തലവേദന സൃഷ്ടിക്കുന്നതാണ്.
യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച ആർ.എം.പി.ഐ സ്ഥാനാർഥി കെ.കെ രമയാണ് വടകരയിൽ വിജയിച്ചത്. സി.പി.എം വിട്ടതിന് ശേഷം സി.പി.എം പ്രവർത്തർ കൊന്നുകളഞ്ഞ ടി.പി ചന്ദ്രശേഖരിന്‍റെ ഭാര്യയാണ് കെ.കെ. രമ. രമയുടെ വിജയവും നിയമസഭയിലെ സാന്നിധ്യവും സി.പി.എമ്മിന് രാഷ്ട്രീയമായ തിരിച്ചടിയാണ് എന്നതിനാൽ ആ വിജയം തടയാൻ പാർട്ടി പരമാവധി ശ്രമിച്ചതായിരുന്നു.
കോഴിക്കോട് ജില്ലയിലെ സി.പി.എമ്മിന്‍റെ മിന്നുന്ന വിജയത്തിന് മുകളിൽ വടകരയിലെ പരാജയം കരിനിഴൽ വീഴ്ത്തുന്ന സാഹചര്യത്തിൽ കൂടിയാണ് പി. മോഹനന്‍റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.