മാവോവാദികളും മുസ്ലിം തീവ്രവാദ സംഘടനകളും ബന്ധമെന്ന് പി. മോഹനൻ VIDEO
text_fieldsകോഴിക്കോട്: കേരളത്തിൽ മാവോവാദികളെ പ്രോത്സാഹിപ്പിക്കുന്നത് കോഴിക്കോട് കേന ്ദ്രമായി പ്രവർത്തിക്കുന്ന മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാണെന്ന സി.പി.എം ജില്ല സെക ്രട്ടറി പി. മോഹനെൻറ പ്രസ്താവന വിവാദത്തിൽ. കർഷകത്തൊഴിലാളി യൂനിയൻ ജില്ല സമ്മേ ളന സമാപനം താമരശ്ശേരിയിൽ ഉദ്ഘാടനം ചെയ്യവെയായിരുന്നു മോഹനെൻറ വിവാദ പരാമർശ ം.
മാവോവാദിബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി സി.പി.എം ബ്രാഞ്ച് അംഗങ്ങളായ അലൻ ഷുഹൈബിനെയും താഹ ഫസലിനെയും അറസ്റ്റുചെയ്തതുമായി ബന്ധപ്പെട്ട വിവാദം െകട്ടടങ്ങുംമുമ്പാണ് ജില്ല സെക്രട്ടറി മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാണ് കേരളത്തിൽ മാവോവാദികളെ പ്രോത്സാഹിപ്പിക്കുന്നതെന്ന് പറഞ്ഞത്. മോഹനെൻറ പുതിയ പരാമർശം സമൂഹ മാധ്യമങ്ങളിലും സജീവ ചർച്ചയായി. വിവാദപ്രസ്താവന തള്ളി സി.പി.െഎയും സ്വാഗതംചെയ്ത് ബി.ജെ.പിയും രംഗത്തുവന്നു.
പ്രസ്താവനയോട് കടുത്ത വിമർശനമാണ് വിവിധ രാഷ്ട്രീയ പാർട്ടികളും മുസ്ലിം സംഘടനകളും ഉന്നയിച്ചത്. പൊലീസ് റിപ്പോർട്ട് അതേപോലെ വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകാരെപ്പറ്റി തനിക്ക് വലിയ ബഹുമാനമില്ലെന്നായിരുന്നു കാനം രാജേന്ദ്രെൻറ പരിഹാസം. അത്തരമൊരു വിവരമൊന്നും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. മോഹനെൻറ പ്രസ്താവന സ്വാഗതം ചെയ്യുന്നതായും തീവ്ര മുസ്ലിം സംഘടനകളും മാവോവാദികളും സഹകരിച്ചാണ് പ്രവർത്തിക്കുന്നതെന്നും ഇക്കാര്യത്തിൽ സമഗ്രാന്വേഷണം വേണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.
പി. മോഹനൻ പറഞ്ഞത്:
കേരളത്തിൽ മാവോവാദികളെ പ്രോത്സാഹിപ്പിക്കുന്നത് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാണ്. കേരളത്തിൽ മാവോവാദികൾക്ക് വെള്ളവും വളവുമെല്ലാം നൽകുന്നതും സഹായിക്കുന്നതും ഇക്കൂട്ടരാണ്. അവർ തമ്മിലൊരു ചങ്ങാത്തമുണ്ട്. വെറും ചങ്ങാത്തമല്ല. ഇത് രണ്ടുംകൂടി യോജിച്ചിട്ടാണ്.
അതുകൊണ്ടാണ് എൻ.ഡി.എഫുകാരും മറ്റുചില ഇസ്ലാമിക മതമൗലികവാദ ശക്തികളുമെല്ലാം മാവോവാദികളെ പ്രോത്സാഹിപ്പിക്കാൻ വലിയ ആവേശംകാട്ടുന്നത്. പൊലീസ് ഇക്കാര്യമെല്ലാം പരിശോധിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.