കാഫിർ സ്ക്രീൻഷോട്ടിനു പിന്നിൽ പി. മോഹനനും കുടുംബവും - കെ.എം. ഷാജി
text_fieldsകോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വടകര മണ്ഡലത്തിൽ പ്രചരിച്ച വ്യാജ കാഫിർ സ്ക്രീൻഷോട്ടിനു പിന്നിൽ പി. മോഹനനും കുടുംബവുമാണെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി.
ലതികയും മോഹനൻ മാഷും മകനുമാണ് ഈ വിദ്വേഷ പ്രചരണത്തിനു പിന്നിൽ. നേതാക്കന്മാരിലേക്ക് വരുന്ന വിവാദത്തെ സി.പി.എം ആസൂത്രിതമായി ഒഴിവാക്കുകയാണിപ്പോൾ. നിർബന്ധിത സാഹചര്യത്തിൽ പൊലീസിന് പ്രതികളെ പിടിക്കേണ്ടി വന്നു. ഏതെങ്കിലും സി.പി.എം പ്രവർത്തകന്‍റെ തലയിൽ കെട്ടിവെച്ച് പി. മോഹനനും കുടുംബവും നേതൃത്വം കൊടുത്ത് നടത്തിയിട്ടുള്ള പ്രചരണത്തിൽനിന്ന് രക്ഷപ്പെടുകയാണ്. ഇത്തരം ബലിയാടുകൾ അവർക്ക് എല്ലായിടത്തുമുണ്ടാകും. അവസാനം ഈ കേസ് നടത്താൻ അവർ തന്നെ മുന്നിട്ടിറങ്ങും. ഇത് ടി.പി വധക്കേസ് മുതൽ ഉണ്ടായിട്ടുള്ളതാണ്. അടിക്കുക, കുത്തുക, തോന്നിവാസങ്ങൾ പ്രചരിപ്പിക്കുക, പ്രതികളെ വാടകക്ക് കൊടുക്കുക, എന്നിട്ട് അവരുടെ കുടുംബം സംരക്ഷിക്കുക. ഇതിന്‍റെയൊക്കം കാലം കഴിഞ്ഞു -കെ.എം. ഷാജി പറഞ്ഞു.
ഈ കേസിൽ യഥാർത്ഥ പ്രതികളെ പിടിക്കില്ലെങ്കിലും ജനങ്ങളുടെ മുന്നിൽ യഥാർത്ഥ പ്രതികൾ ആരാണെന്ന് ഉണ്ട്. അത് പി. മോഹനന്‍റെ കുടുംബമാണ്. യു.ഡി.എഫ് ജയിച്ചു എന്നതല്ല പ്രധാനം, തോറ്റാൽ പോലും ഈ ചെയ്തുവെച്ച തോന്നിവാസം സമൂഹത്തിലുണ്ടാക്കുന്ന ഇംപാക്ട് വലുതാണ്. തീർച്ചയായും കെ.കെ. ശൈലജ അറിയാതെ ഇത് സംഭവിക്കുമെന്ന് കരുതുന്നില്ല. ശൈലജ മാന്യതയുടെ മുഖംമൂടി വെച്ച് നടക്കുന്ന ഒരാൾ എന്നല്ലാതെ ഇത് അവർ അറിയാതെ നടക്കുമെന്ന് കരുതുന്നില്ല -കെ.എം. ഷാജി കുറ്റപ്പെടുത്തിള
സി.പി.എം നേതാക്കൾ അറിയാതെ കാഫിർ സ്ക്രീൻഷോട്ട് വരില്ല -കെ. സുധാകരൻ
സി.പി.എമ്മിന്റെ നേതാക്കള്‍ അറിയാതെ കാഫിര്‍ സ്ക്രീൻഷോട്ട് വരില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. വിവാദ പോസ്റ്റ് ഇടത് സൈബറിടത്തുനിന്നാണ് പുറത്തുവന്നതെന്ന് വ്യക്തമായി. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരെന്ന് കണ്ടെത്തണം. പൊലീസിന്‍റെ അന്വേഷണ റിപ്പോർട്ടാണിത്. യു.ഡി.എഫിന്‍റെ പൊലീസിന്‍റെ റിപ്പോർട്ടല്ല -സുധാകരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.