അലനും താഹയും മാവോവാദികളല്ല; മുഖ്യമന്ത്രിയെ തള്ളി സി.പി.എം ജില്ല കമ്മിറ്റി
text_fieldsകോഴിക്കോട്: പന്തീരാങ്കാവിൽ യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ കേ സില് മുഖ്യമന്ത്രി പിണറായി വിജയെൻറ നിലപാട് തള്ളി സി.പി.എം കോഴിക്കോ ട് ജില്ല കമ്മിറ്റി. അലന് ഷുഹൈബും താഹ ഫസലും മാവോവാദികളല്ലെന്നും പാ ര്‍ട്ടി അംഗങ്ങളായ ഇവര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് ശരിയല്ലെന്നാ ണ് പാര്‍ട്ടി നിലപാടെന്നും ജില്ല സെക്രട്ടറി പി. മോഹനൻ വാര്‍ത്തസമ്മേളന ത്തില്‍ പറഞ്ഞു.
ഇരുവരും മാവോവാദികളാണ് എന്നതടക്കമുള്ള മുഖ്യ മന്ത്രിയുടെ പ്രസ്താവന പൊലീസ് നല്കിയ വിവരമനുസരിച്ചാണ്. രാജ്യത്ത് നിലവിലുള്ള ഒരു നിയമത്തിെൻറ കാര്യത്തിൽ സര്‍ക്കാറിന് അങ്ങനെയേ ചെയ്യാനാകൂ. ഇവർ ചില സ്വാധീനങ്ങളിൽ പെട്ടുപോയിരിക്കാം. അല്ലാതെ മാവോവാദികളൊന്നുമല്ല. എന്തെങ്കിലും തെറ്റു പറ്റിയാല്‍ത്തന്നെ തിരുത്തിയെടുക്കേണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണ്. അവരുടെ സംരക്ഷണത്തില്‍നിന്ന് പാര്‍ട്ടി പിന്മാറിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഇരുവരുടെയും ഭാഗം കേള്‍ക്കാന്‍ കഴിയാത്തതുകൊണ്ട് പാർട്ടി അന്വേഷണം പൂർത്തിയായിട്ടില്ല. നടപടിയെടുക്കാത്ത കാലത്തോളം ഇവര്‍ പാര്‍ട്ടി അംഗങ്ങളാണ്. അലനും താഹയും മാവോവാദികളായാല് തന്നെയും യു.എ.പി.എ ചുമത്തേണ്ടതില്ല.
അലനും താഹക്കും മാവോവാദിബന്ധമുണ്ടെന്ന സി.പി.എം സംസ്ഥാന സമിതി അംഗം പി. ജയരാജെൻറ പ്രസ്താവന ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും പി. മോഹനന് അറിയിച്ചു. അലനും താഹയും കുഞ്ഞാടുകളല്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും ഇവർക്ക് മാവോവാദിബന്ധമുണ്ടെന്ന് പി. ജയരാജനും അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് ഡോ. എം.കെ. മുനീർ എന്നിവർ യുവാക്കളുടെ വീടുകള്‍ സന്ദര്‍ശിച്ച് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഇൗ സാഹചര്യത്തിലാണ് പി. മോഹനന് ജില്ല കമ്മിറ്റിയുടെ നിലപാട് വ്യക്തമാക്കിയത്. അതേസമയം, വാർത്തസമ്മേളനത്തിലെ പരാമർശങ്ങൾ വിവാദമായതോടെ പി. മോഹനൻ വൈകീേട്ടാടെ വിശദീകരണവുമായി രംഗത്തെത്തി. അലൻ, താഹ അറസ്റ്റുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യത്തിന് നൽകിയ മറുപടി തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
യു.എ.പി.എ കേസുകൾ അതിെൻറ പരിശോധനാ സമിതിയുടെ മുന്നിലെത്തുമ്പോൾ ഒഴിവാക്കപ്പെടണമെന്നാണ് പാർട്ടിയും സർക്കാറും നേരേത്തതന്നെ വ്യക്തമാക്കിയത്. അലനും താഹക്കുമെതിരായി ചുമത്തിയ കേസിൽ ഇതേ നിലപാടാണ് പാർട്ടി സ്വീകരിച്ചത്. എന്നാൽ, കേരളത്തിലെ ബി.ജെ.പി നേതാക്കളുടെ സമ്മർദം മൂലമാണ് അലൻ-താഹ കേസ് എൻ.ഐ.എ ഏറ്റെടുത്തത് -അദ്ദേഹം വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കി.
എന്നാൽ, മുഖ്യമന്ത്രിയുടെ സമ്മർദം മൂലമാണ് സി.പി.എം ജില്ല സെക്രട്ടറി നിലപാട് തിരുത്തിയതെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.