നെൽപാടത്ത് കൊയ്യാനിറങ്ങി മന്ത്രി പി.പ്രസാദ്
text_fieldsഅത്താണി: നെൽപാടത്ത് കൊയ്യാനിറങ്ങി മന്ത്രി പി.പ്രസാദ്. കേരള അഗ്രോ മെഷിനറി കോർപ്പറേഷനിലെ (കാംകോ) ജീവനക്കാരുടെ കൂട്ടായ്മയായ കർഷക മിത്രയുടെ ആഭിമുഖ്യത്തിൽ എട്ട് ഏക്കർ സ്ഥലത്ത് ചെയ്ത നെൽ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യനാണ് മന്ത്രി നെൽപാടത്ത് മെതിയന്ത്രം ഓടിച്ചത്.
പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കൂടുതൽ സ്ഥലങ്ങളിലേക്ക് കാർഷിക വ്യാപനം സാധ്യമാക്കണമെന്ന് മന്ത്രി പറഞ്ഞു. ഒരു പ്രദേശത്തെ കാർഷിക പുരോഗതിക്ക് തദ്ദേശ സ്ഥാപനങ്ങളുടെയും, സഹകരണ പ്രസ്ഥാനങ്ങളുടെയും, കാർഷിക സർവകലാശാലയുടെയും, മറ്റ് സർക്കാർ ഏജൻസികളുടെയും കർഷകരുടെയും കർഷക കൂട്ടായ്മകളിലൂടെയും യോജിച്ചുള്ള പ്രവർത്തനം ആവശ്യമാണ് അതിനുള്ള പരിശ്രമങ്ങളാണ് ഇപ്പോൾ സംസ്ഥാനത്ത് നടന്നു വരുന്നതെന്ന് മന്ത്രി പറഞ്ഞു.
മാനേജിംഗ് ഡയറക്ടർ വി.ശിവരാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കാംകോ കമ്പനിയുടെ തരിശായി കിടന്ന സ്ഥലങ്ങളിൽ കർഷക മിത്രയുടെ നേതൃത്വത്തിൽ നെല്ല് , പച്ചക്കറി ,വാഴ , വിവിധയിനം ഫലവൃക്ഷങ്ങൾ എന്നിവ കൃഷി ചെയ്തുവരുന്നുണ്ട്. കർഷക മിത്ര സെക്രട്ടറി എസ്.രമേശൻ, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കുഞ്ഞ് ,കാംകോ ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ.എ ചാക്കോച്ചൻ, ബുഹാരി ,സി.കെ ഗോപി ,ജെസി ജോർജ്ജ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.