ഒരു ലക്ഷം പോഷക തോട്ടങ്ങൾ സ്ഥാപിക്കുമെന്ന് പി. പ്രസാദ്
text_fieldsതിരുവനന്തപുരം : ഞങ്ങളും കൃഷിയിലേക്ക് എന്ന ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഒരു ലക്ഷം പോഷക തോട്ടങ്ങൾ സ്ഥാപിക്കുമെന്ന് മന്ത്രി പി. പ്രസാദ്. 'സുരക്ഷിതഭക്ഷണം ആരോഗ്യജീവിതം' എന്ന വിഷയത്തിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് തിരുവനന്തപുരം സമതിയിൽ സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കാർഷിക ഉത്പാദന വർധനവിന് പ്രാമുഖ്യം നൽകിക്കൊണ്ട് പഴം- പച്ചക്കറി- ഇല-കിഴങ്ങ് വർഗങ്ങളിൽ സ്വയം പര്യാപ്തത കൈവരിക്കുവാനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ നെല്ലിന്റെ ഉൽപാദനം വർധിച്ചിട്ടുണ്ട്. പച്ചക്കറി ഉൽപാദനം വർധിക്കുന്നതിനൊപ്പം സുരക്ഷിതവും ആയിരിക്കണം. അതിനുള്ള പരിശ്രമം ജനകീയ കൂട്ടായ്മകളിലൂടെ സാധ്യമാക്കണം. ആവശ്യമായ പച്ചക്കറികൾ സ്വയം കൃഷി ചെയ്ത് ഉണ്ടാക്കുന്നതിലൂടെ സുരക്ഷിതഭക്ഷണം എന്ന ആശയം പ്രായോഗികമാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
പച്ചക്കറി ഉൽപാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ നിരവധിയായ വികസന പ്രവർത്തനങ്ങൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. അഞ്ച് ഇനം ഹൈബ്രിഡ് പച്ചക്കറികളുടെ വിത്തുകൾ കർഷകർക്ക് വിതരണം ചെയ്യും. ഹൈബ്രീഡ് വിത്തിനങ്ങൾക്കൊപ്പം നാടൻ ഇനങ്ങളെയും പ്രോത്സാഹിപ്പിക്കും. കൃഷിക്കൂട്ടങ്ങൾ, എ ഗ്രേഡ് ക്ലസ്റ്റർ എന്നിവ കേന്ദ്രീകരിച്ച് ഉൽപാദന വർദ്ധനവ് സാധ്യമാക്കും: വിദ്യാഭ്യാസ സ്ഥാപനങ്ങളെ പദ്ധതിയുമായി സഹകരിപ്പിക്കും. സംഭരണത്തിനും വിപന്നത്തിനുമായി 'കോൾഡ് സ്റ്റോറേജുകൾ കൃഷിവകുപ്പിന്റെ പദ്ധതികളുടെ ഭാഗമായി തയാറാക്കുമെന്നും മന്ത്രി പറഞ്ഞു.
ശിൽപ്പശാലയിൽ കൃഷി ഡയറക്ടർ, കെ.എസ് അഞ്ജു, കാർഷിക വില നിർണയ ബോർഡ് ചെയർമാൻ പി. രാജശേഖരൻ, കൃഷി അഡിഷണൽ ഡയറക്ടർ, കാർഷക പ്രതിനിധികൾ തുടങ്ങിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.