പി. പ്രസാദ്: പരിസ്ഥിതിയുടെ മുഖം
text_fieldsഒട്ടേറെ പരിസ്ഥിതി സമരത്തിൽ മുന്നണിപ്പോരാളിയായി ജീവിതം പരുവപ്പെടുത്തിയ പി. പ്രസാദിെൻറ മന്ത്രിപദത്തിന് തിളക്കമേറെ. ചേർത്തലയിൽനിന്ന് സി.പി.ഐ തുടർച്ചയായ നാലാം വിജയം നേടിയപ്പോൾ പ്രസാദിന് ഇത് കന്നിവിജയം. ഹാട്രിക്ര് വിജയം നേടിയ മന്ത്രി പി. തിലോത്തമന് പകരം മത്സരിച്ച പ്രസാദ് കോണ്‍ഗ്രസിലെ എസ്. ശരത്തിനെ തോൽപിച്ചത് 6148 വോട്ടിെൻറ ഭൂരിപക്ഷത്തിൽ.
വിദ്യാർഥി- യുവജനസമരത്തിൽ പങ്കെടുത്ത പ്രസാദ് പൊലീസ് മർദനവും ജയിൽവാസവും നേരിട്ടിട്ടുണ്ട്. ആലപ്പുഴ ജില്ലയിലാണ് ജനിച്ചതെങ്കിലും പാർട്ടിയുടെ ജില്ല സെക്രട്ടറി എന്ന നിയോഗം കിട്ടിയത് പത്തനംതിട്ടയിൽ. അങ്ങനെയാണ് ആറന്മുള വിമാനത്താവള വിരുദ്ധസമരത്തിൽ പങ്കുവഹിച്ചത്. പ്ലാച്ചിമടസമരം, നർമദ ബച്ചാവോ ആന്തോളന്‍ സമരത്തിൽ വന്ദനശിവ, മേധാപട്കർ ഉൾപ്പെടെയുള്ളവരുമായി പങ്കാളികളായി. ആലപ്പുഴ ജില്ലയിലെ തീരപ്രദേശത്തെ കരിമണല്‍ ഖനനവിരുദ്ധ സമരത്തിന് പുതിയമുഖം നൽകി.
പാലമേൽ പഞ്ചായത്തിൽ നൂറനാട് മറ്റപ്പള്ളിയിൽ ജി. പരമേശ്വരൻ നായരുടെയും ഗോമതിയമ്മയുടെയും മകനാണ്. നൂറനാട് സി.എം.എസ് ഹൈസ്കൂൾ, പന്തളം എൻ.എസ്.എസ് കോളജ് എന്നിവിടങ്ങളിൽനിന്ന് പഠനം. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തി. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗമാണ്. എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡൻറ്, സി.പി.ഐ പത്തനംതിട്ട ജില്ല സെക്രട്ടറി, അഖിലേന്ത്യ ആദിവാസി മഹാസഭ ദേശീയ എക്സിക്യൂട്ടിവ് അംഗം, കേരള സര്‍വകലാശാല സെനറ്റ് അംഗം, ഹൗസിങ് ബോർഡ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. 2011ൽ വനം മന്ത്രി ബിനോയ് വിശ്വത്തിെൻറ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. പാർട്ടി പ്രവര്‍ത്തനത്തിെൻറ ഭാഗമായി റഷ്യ, ക്യൂബ, നേപ്പാള്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. നിരവധി സമരങ്ങളിൽ പങ്കാളിയായി 34 ദിവസം ജയില്‍വാസവും അനുഭവിച്ചു. 2016ൽ ഹരിപ്പാട് മണ്ഡലത്തിൽ രമേശ് ചെന്നിത്തലക്കെതിരെ മത്സരിച്ച് പരാജയപ്പെട്ടു. ഭാര്യ: ലൈന. മക്കൾ: ഭഗത് പ്രസാദ്, അരുണ അൽമിത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.