കേരളാഗ്രോ- ഓൺലൈൻ വിപണന സംവിധാനം പി.പ്രസാദ് ഉദ്ഘാടനം ചെയ്യും
text_fieldsകൊച്ചി: കേരളത്തിലെ കർഷകരുടെ കാർഷിക ഉത്പന്നങ്ങൾ ഓൺലൈൻ വഴി ലഭ്യമാക്കുന്നതിന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന കേരളാഗ്രോ ഓൺലൈൻ വിപണന സംവിധാനത്തിന് ജില്ലയിൽ തുടക്കം. 24ന് എറണാകുളം മറൈൻ ഡ്രൈവിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ മന്ത്രി പി.പ്രസാദ് കേരളാഗ്രോ ഉദ്ഘാടനം ചെയ്യും.
കാർഷിക വിപണന രംഗത്ത് പുത്തൻ ഉണർവേകുക, കേരളത്തിലെ കാർഷിക വിളകൾ ഒരു കുടക്കീഴിൽ ഒരേ ബ്രാൻഡോഡു കൂടി വിപണിയിൽ എത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് കേരളാഗ്രോ ഓൺലൈൻ വിപണന സംവിധാനത്തിന്റെ പ്രവർത്തനമെന്ന് എറണാകുളം പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.
ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയാണ് ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലേക്കെത്തുന്നത്. ആദ്യഘട്ടം സംസ്ഥാനത്തെ സർക്കാർ ഫാമുകളിലെ ഉത്പന്നങ്ങളാണ് ലഭിക്കുക. തുടർന്ന് രജിസ്റ്റർ ചെയ്ത കർഷകരുടെ ഉൽപ്പന്നങ്ങളും വിപണിയിലെത്തും.
കേരളാഗ്രോയുടെ ഉദ്ഘാടനത്തിന്റെ പ്രചരാണാർത്ഥം ജില്ലാ കൃഷി ഓഫീസിന്റെ ആഭിമുഖ്യത്തിൽ ചിത്ര രചനാ മത്സരം, പ്രശ്നോത്തരി, ഓൺലൈൻ ഫോട്ടോഗ്രാഫി കോംപറ്റിഷൻ എന്നിവ സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.