റെഡ്ക്രോസ് ചിഹ്നം കാണുമ്പോൾ ഹാലിളകുന്ന അവസ്ഥയിലേക്ക് എങ്ങനെയാണ് പ്രതിപക്ഷ നേതാവ് എത്തിയത്? -പി. രാജീവ്
text_fieldsകൊച്ചി: സഭയുടെ ചിഹ്നമുള്ള ബാക്ക്ഡ്രോപ്പിൽ ഞങ്ങൾ സ്ഥാനാർഥിയെ അവതരിപ്പിച്ചെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നതെന്നും എന്നാൽ അത് റെഡ് ക്രോസ് ചിഹ്നമാണെന്നും പി. രാജീവ്. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റെഡ്ക്രോസിന്‍റെ ചിഹ്നം കാണുമ്പോൾ ഇങ്ങനെ തോന്നണമെങ്കിൽ അത്രയും വെറുപ്പ് ഈ മതചിഹ്നത്തോടുണ്ടോ എന്നാണ് സംശയിക്കേണ്ടത്. റെഡ്ക്രോസ് കാണുമ്പോൾ ഹാലിളകുന്ന അവസ്ഥയിലേക്ക് എങ്ങനെയാണ് പ്രതിപക്ഷ നേതാവ് എത്തിയതെന്നും അദ്ദേഹം ചോദിച്ചു.
കോൺഗ്രസിനകത്ത് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കെ.വി. തോമസും ഡൊമിനിക് പ്രസന്‍റേഷനും ബെന്നി ബഹനാനുമെല്ലാം അപ്രസക്തരാണെന്നും താൻ പറയുന്നതാണ് അവസാന വാക്ക് എന്ന് സ്ഥാപിക്കാൻ അദ്ദേഹം നടത്തിയിട്ടുള്ള ഈ ശ്രമം പ്രതിപക്ഷത്തെ വെട്ടിലാക്കിയിട്ടുണ്ട്. അത് അദ്ദേഹവും പ്രതിപക്ഷവും തിരിച്ചറിയുന്നത് നന്നായിരിക്കുമെന്നും പി. രാജീവ് പറഞ്ഞു.
ഞങ്ങൾ പ്രഖ്യാപിച്ച സ്ഥാനാർഥിക്ക് നല്ല സ്വീകാര്യത ലഭിച്ചു. അതിന്‍റെ വെപ്രാളത്തിൽ തെറ്റായ കാര്യങ്ങൾ തുടർച്ചയായി അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വികസനവും രാഷ്ട്രീയവും ചർച്ച ചെയ്യാൻ ഞങ്ങൾ റെഡിയാണ്. അതിനുപകരം വിശ്വാസത്തെ വലിച്ചഴക്കാനുള്ള ശ്രമം നാട് തിരിച്ചറിയും. അത്തരം കാര്യങ്ങൾ തൃക്കാക്കര പോലെ വിദ്യാസമ്പന്നമായ സമൂഹം അംഗീകരിക്കില്ല. കേരളത്തിന്‍റെ ഹൃദയമായി തൃക്കാക്കര മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.