പി. രാജീവ് ദേശാഭിമാനി മുഖ്യപത്രാധിപർ
text_fieldsതിരുവനന്തപുരം: സി.പി.എം മുഖപത്രം ‘ദേശാഭിമാനി’യുടെ മുഖ്യപത്രാധിപരായി സംസ്ഥാന സെക്രേട്ടറിയറ്റംഗം പി. രാജീവിനെ നിയോഗിച്ചു. മുഖ്യപത്രാധിപരായിരുന്ന എം.വി. ഗോവിന്ദന് പാർട്ടി സെൻറർ, കർഷക തൊഴിലാളി യൂനിയൻ, ഇ.എം.എസ് അക്കാദമി എന്നിവയുടെ ചുമതല നൽകി.
പുതുതായി സെക്രേട്ടറിയറ്റിേലക്ക് തെരഞ്ഞെടുക്കപ്പെട്ട കെ.എൻ. ബാലഗോപാലിന് എസ്.എഫ്.െഎയുടെ സംഘടനാ ചുമതലയാണ്, ഇ.പി. ജയരാജന് ഡി.വൈ.എഫ്.െഎയുടെയും. കെ.ജെ. തോമസ് ദേശാഭിമാനി ജനറൽ മാനേജരായി തുടരും. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കൂടി പെങ്കടുത്ത ശനിയാഴ്ച ആരംഭിച്ച സംസ്ഥാന സമിതിയിലാണ് സെക്രേട്ടറിയറ്റ് അംഗങ്ങളുടെ ചുമതലകൾക്ക് അംഗീകാരം നൽകിയത്. പി. രാജീവ് ശനിയാഴ്ച തിരുവനന്തപുരത്ത് ദേശാഭിമാനി ആസ്ഥാനെത്തത്തി ചീഫ് എഡിറ്ററായി ചുമതലയേറ്റു.
ചെങ്ങന്നൂരിൽ ബി.ജെ.പിക്ക് വോട്ട് കുറെഞ്ഞങ്കിലും 2011നേക്കാൾ വോട്ട് വർധിച്ചതിനെ വിലകുറച്ച് കാണരുതെന്ന് യോഗത്തിൽ അഭിപ്രായം ഉയർന്നു. സംഘടനാമികവ്, സർക്കാറിെൻറ പ്രവർത്തനം, രാഷ്ട്രീയ സാഹചര്യം എന്നിവയാണ് വിജയത്തിൽ നിർണായകമായത്. കർണാടക തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ പരാജയവും എൽ.ഡി.എഫിന് സഹായകമായെന്നും വിലയിരുത്തലിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.