Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി.ഡി. സതീശനെ...

വി.ഡി. സതീശനെ ബഹുമാന്യനായ പ്രതിപക്ഷ നേതാവെന്നേ വിളിക്കാറുള്ളൂ; ‘മൈക്ക് ഓണല്ലേ’ എന്ന പരിഹാസവുമായി മന്ത്രി പി. രാജീവ്

text_fields
bookmark_border
VD Satheesan-P Rajeev
cancel

കളമശ്ശേരി: വി.ഡി. സതീശനെ ബഹുമാന്യനായ പ്രതിപക്ഷ നേതാവെന്നേ നിയമസഭയിൽ തങ്ങൾ വിളിക്കാറുള്ളൂവെന്ന്​ മന്ത്രി പി. രാജീവ്. ആലപ്പുഴയിൽ വാർത്താസമ്മേളനത്തിനിടെ അദ്ദേഹത്തെ കെ.പി.സി.സി പ്രസിഡന്‍റ് ആക്ഷേപിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ്​ മന്ത്രിയുടെ പ്രതികരണം.

മൈക്ക് ഓണല്ലേ എന്ന പരിഹാസത്തോടെയാണ് രാജീവ് തുടങ്ങിയത്. ആ പാർട്ടി എത്തിച്ചേർന്ന അവസ്ഥയാണിത്​ വ്യക്തമാക്കുന്നത്. രണ്ടു പേരും ഒരുമിച്ചുള്ള ഐക്യത്തിന്‍റെ മഹനീയത മുമ്പൊരു അഭിമുഖത്തിൽ കണ്ടതാണ്. ജനങ്ങൾ എല്ലാം കണ്ടു കൊണ്ടിരിക്കുകയാണെന്നും പി. രാജീവ് പറഞ്ഞു.

യഥാർഥത്തിൽ മുസ്​ലിം​ ലീഗിന് ആറ് സീറ്റ് ചോദിക്കാവുന്നതാണ്. എന്നാൽ, വിനയം കൊണ്ട് അവർ മൂന്നേ ചോദിക്കുന്നുള്ളൂ. യു.ഡി.എഫ് ബന്ധം ലീഗിന് ബാധ്യതയാണെന്നും പി. രാജീവ് അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:P RajeevVD SatheesanK Sudhakaran
News Summary - P Rajeev react to K Sudhakaran comment to VD Satheesan
Next Story