ദരിദ്രരില്‍ ദരിദ്രരായ മനുഷ്യരുടെ മുഖം മനസില്‍ കാണണമെന്ന മഹാത്മാ ഗാന്ധിയുടെ ഉപദേശം സ്വീകരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പി. രാജീവ്
text_fieldsകൊച്ചി: ഏതു തീരുമാനമെടുക്കുമ്പോഴും ദരിദ്രരില്‍ ദരിദ്രരായ മനുഷ്യരുടെ മുഖം മനസില്‍ കാണണം എന്ന മഹാത്മാ ഗാന്ധിയുടെ ഉപദേശം സ്വീകരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി പി. രാജീവ്. എറണാകുളം ടൗണ്‍ഹാളില്‍ സാമൂഹ്യഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ കാലത്തിനനുസൃതമായി ഓരോ വിഭാഗത്തെയും മുന്‍നിരയിലെത്തിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നവീനമായ പദ്ധതികളാണ് പട്ടികജാതി പിന്നാക്ക ക്ഷേമ വകുപ്പ് നടപ്പാക്കുന്നത്. നിയമബിരുദധാരികള്‍ക്ക് എ.ജി ഓഫീസിലും പ്ലീഡര്‍മാര്‍ക്കൊപ്പവും സ്റ്റൈപന്‍ഡോടു കൂടി പരിശീലനം നടത്താനാകുന്ന ജ്വാല പദ്ധതി.
ഹൈകോടതി പ്ലീഡര്‍മാരെ നിശ്ചയിച്ചപ്പോള്‍ പട്ടിക വര്‍ഗ വിഭാഗക്കാരുടെ പ്രാതിനിധ്യം ഉണ്ടാകണമെന്ന് നിശ്ചയിച്ചിരുന്നു. അത് ഉറപ്പുവരുത്താനും കഴിഞ്ഞു. ഈ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ ജ്വാല പദ്ധതി വഴി സാധിക്കുമെന്നാണ് പ്രതീക്ഷ. റിമോട്ട് പ്രദേശങ്ങളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ വലിച്ച് കണക്ടിവിറ്റി ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നത്. ഏറ്റവും ഉള്‍പ്രദേശങ്ങളില്‍ പോലും ഇത്തരത്തിലുള്ള സംവിധാനമൊരുക്കാന്‍ ഇന്ത്യയിലൊരിടത്തും കഴിഞ്ഞിട്ടില്ല.
സാധാരണ ജനവിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ക്യാന്‍സര്‍ സെന്റര്‍ ഉടന്‍ തന്നെ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യാന്‍ കഴിയും. ഈ മാസം തന്നെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.