Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈവിധ്യങ്ങളുടെ...

വൈവിധ്യങ്ങളുടെ ഉത്സവത്തിന് തുടക്കം കുറിക്കാനായതിൽ അഭിമാനമെന്ന് പി. രാജീവ്

text_fields
bookmark_border
വൈവിധ്യങ്ങളുടെ ഉത്സവത്തിന് തുടക്കം കുറിക്കാനായതിൽ അഭിമാനമെന്ന് പി. രാജീവ്
cancel

കൊച്ചി: ജാതിയുടെയും മതത്തിന്റെയും സമ്പത്തിന്റെയും അതിർവരമ്പുകൾക്ക് അതീതമായ വൈവിധ്യങ്ങളുടെ ഉത്സവ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കാനായതിൽ ഏറെ അഭിമാനമുണ്ടെന്ന് മന്ത്രി പി. രാജീവ്. തൃപ്പൂണിത്തുറയിൽ ഗവ. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിലെ അത്തംനഗറിൽ അത്തച്ചമയ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് അത്തപതാക ഉയർത്തി സംസാരിക്കുകയായിരുന്നു മന്ത്രി.

മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തിന് തൃപ്പൂണിത്തുറയിൽ ആണ് തുടക്കം. നമുക്കെല്ലാം അഭിമാനകരമായ ഈ സന്ദർഭത്തിൽ വിവേചനങ്ങൾക്ക് അതീതമായി ഒരേ മനസ്സോടെ മലയാളികൾ ആഘോഷത്തിൽ പങ്കു ചേരുകയാണ്.

അത്തച്ചമയ ഘോഷയാത്രയുടെ ഉദ്ഘാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മമ്മൂട്ടി ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. തൃപ്പൂണിത്തറ രാജനഗരിക്ക് വർണ്ണക്കാഴ്ചയൊരുക്കി ഒട്ടനവധി നിശ്ചല ദൃശ്യങ്ങളും നാടൻ കലാരൂപങ്ങളും വാദ്യമേളങ്ങളും ഘോഷയാത്രയിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Minister P. Rajiv
News Summary - P. Rajiv is proud to start the festival of diversity
Next Story