ഉല്പാദന മേഖലയിലെ മുന്നേറ്റത്തിന് ശക്തി പകരാൻ സഹകരണ പ്രസ്ഥാനങ്ങൾക്ക് സാധിക്കുമെന്ന് പി. രാജീവ്
text_fieldsകൊച്ചി: ഉല്പാപാദന മേഖലയിലെ മുന്നേറ്റത്തിന് ശക്തിപകരാൻ സഹകരണ പ്രസ്ഥാനങ്ങൾക്ക് സാധിക്കുമെന്ന് മന്ത്രി പി.രാജീവ്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച- അടിസ്ഥാന സൗകര്യ- ഉല്പാപാദന മേഖലകളിൽ സഹകരണ പ്രസ്ഥാനത്തിന്റെ ഇടപെടൽ എന്ന വിഷയത്തിൽ സഹകരണ എക്സ്പോ വേദിയിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹകരണ സംഘങ്ങളിലൂടെ മൂല്യ വർദ്ധിത വസ്തുക്കളുടെ ഉല്പാപാദനം വഴി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാമ്പത്തിക രംഗത്ത് കരുത്തേകാനും സാധിക്കും. സംസ്ഥാനത്തെ ആഭ്യന്തര വളർച്ച നിരക്കിനേക്കാൾ (ജി.ഡി.പി )വ്യവസായിക വളർച്ച നിരക്ക് കൈവരിക്കാൻ 2022-23 സാമ്പത്തിക വർഷം സംസ്ഥാനത്തിന് സാധിച്ചു.
17.3 ശതമാനം വ്യവസായിക വളർച്ച നിരക്കും 12 ശതമാനം ആഭ്യന്തര വളർച്ച നിരക്കും ആണ് സംസ്ഥാനം കൈവരിച്ചത്. ഉല്പാപാദനരംഗത്ത് നിരവധി വ്യവസായ സംരംഭങ്ങളാണ് കഴിഞ്ഞവർഷം സംസ്ഥാനത്ത് ആരംഭിച്ചത്. ഉല്പാദന രംഗത്ത് വൻ സാധ്യതകളാണ് കേരളത്തിലുള്ളത്. ഇത് മുന്നിൽ കണ്ടുകൊണ്ടാണ് 22 മേഖലകൾക്ക് പ്രാതിനിധ്യം നൽകിക്കൊണ്ട് പുതിയ വ്യവസായ നയം സർക്കാർ രൂപീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
പ്രവർത്തനമേഖലയിൽ ജനജീവിതത്തിൽ ഉണ്ടാക്കുന്ന നല്ല മാറ്റങ്ങളാണ് സഹകരണ പ്രസ്ഥാനങ്ങളുടെ പ്രവർത്തനത്തിന്റെ അളവുകോൽ. പശ്ചാത്തല സൗകര്യ വികസന മേഖലയിൽ കൃത്യമായി ഇടപെടലുകൾ നടത്താൻ സഹകരണ പ്രസ്ഥാനങ്ങൾക്ക് സാധിക്കണം. കാർഷിക വിനോദസഞ്ചാര മേഖലയിലെ വികസനത്തിനായി പ്രവർത്തനങ്ങൾ നടത്താനും സഹകരണ പ്രസ്ഥാനങ്ങൾക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
സെമിനാറിൽ കോ ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ ഡയറക്ടർ താജുദ്ദീൻ അഹമ്മദ് അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ജിജു. പി. അലക്സ് വിഷയാവതരണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.