പൊലീസുകാർക്ക് ലിംഗനീതി പരിശീലനം നൽകണമെന്ന് പി. സതീദേവി
text_fieldsകോഴിക്കോട്: പൊലീസുകാര്‍ക്ക് ലിംഗനീതി സംബന്ധിച്ച പരിശീലനം കൊടുക്കണമെന്ന് വനിത കമീഷൻ നിര്‍ദേശിച്ചിട്ടുണ്ടെന്ന് കമീഷൻ അധ്യക്ഷ പി. സതീദേവി. ആലുവ പൊലീസ് സ്റ്റേഷനിൽ സി.ഐയുടെ മോശം പെരുമാറ്റത്തെ തുടർന്ന് മൂഫിയ പർവീണെന്ന നിയമ വിദ്യാർഥിനി ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് വനിത കമീഷൻ അധ്യക്ഷയുടെ പ്രതികരണം.
സ്ത്രീവിരുദ്ധമായ സമീപനം പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന അന്തരീക്ഷത്തിലാണ് നാം ജീവിക്കുന്നത്. ഇത് പൊലീസ് സംവിധാനത്തേയും ബാധിക്കുന്നു. ആരോപണവിധേയനായ സി.ഐക്കെതിരെ നിരവധി പരാതികൾ ഉയര്‍ന്നുവന്നിട്ടുണ്ട്. നിലവിൽ മൊഫിയയുടെ മരണത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തിട്ടില്ല. പരിശോധിച്ചുവരികയാണെന്നും സതീദേവി പറഞ്ഞു.
കേരളത്തിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും ഭീതിയില്ലാതെ കയറിച്ചെല്ലാനാകണം. എല്ലാ സ്റ്റേഷനുകളും ജനമൈത്രി പോലീസ് സ്റ്റഷേനുകളാക്കി മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സതീദേവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.