Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2021 3:06 PM IST Updated On
date_range 17 Aug 2021 4:55 PM ISTപി. സതീദേവി വനിത കമീഷൻ അധ്യക്ഷയാകും
text_fieldsbookmark_border
തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന അധ്യക്ഷയുമായ പി.സതീദേവി വനിതാ കമീഷൻ അധ്യക്ഷയാകും. സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റാണ് തീരുമാനം എടുത്തത്. എം.സി ജോസഫൈൻ രാജിവെച്ച ഒഴിവിലാണ് നിയമനം.
സെക്രട്ടറിയേറ്റിൽ ധാരണയായെങ്കിലും ഒൗദ്യോഗിക പ്രഖ്യാപനം പിന്നീട് മാത്രമേ ഉണ്ടാകൂ. 2004-ൽ വടകര ലോക്സഭാ മണ്ഡലത്തെ പി.സതീദേവി പ്രതിനിധീകരിച്ചിരുന്നു. നിലവിൽ സി.പി.എം സംസ്ഥാന സമിതി അംഗമാണ് സതീദേവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story