ചെയ്തത് സ്പീക്കറായിരിക്കുേമ്പാഴുള്ള സാമാന്യമര്യാദ, വിമർശനങ്ങൾക്ക് മറുപടിയുമായി ശ്രീരാമകൃഷ്ണൻ
text_fieldsതിരുവനന്തപുരം: കെ.എം മാണിയുടെ പ്രതിമ അനാച്ഛാദനം ചെയ്തതുമായി ബന്ധപ്പെട്ടുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. ഉമ്മൻചാണ്ടിയെ ആദരിക്കുന്ന ചടങ്ങിലും മുസ്ലിം യൂത്ത് ലീഗിന്‍റെ പരിപാടിയിലും പങ്കെടുത്തിട്ടുണ്ട്്. അതെല്ലാം രാഷട്രീയ നിലപാടുമായോ, ഐക്യമോ അനൈക്യമോ ആയി ബന്ധപ്പെട്ട കാര്യമല്ല. എത്ര അധിക്ഷേപിച്ചാലും ഇത്തരം മര്യാദകൾ പാലിക്കുമെന്നും ശ്രീരാമകൃഷ്ണൻ കൂട്ടിച്ചേർത്തു.
കെ.എം മാണി യു.ഡി.എഫിൽ ധനമന്ത്രിയായിരിക്കേ ബജറ്റ് അവതരണ വേളയിൽ നിയമസഭയിൽ അന്ന് പ്രതിപക്ഷത്തായിരുന്ന ശ്രീരാമകൃഷ്ണൻ നടത്തിയ പ്രതിഷേധങ്ങൾ ഉയർത്തിക്കാട്ടി യു.ഡി.എഫ് കേന്ദ്രങ്ങൾ വിമർശനം ഉന്നയിച്ചിരുന്നു. പൂർണ്ണകായ പ്രതിമ സ്റ്റേജിൽ നിന്ന് തള്ളിത്താഴെയിട്ട് സ്പീക്കർ ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് വി.ടി ബൽറാം എം.എൽ.എ പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സപീക്കറുടെ വിശദീകരണം.
പി.ശ്രീരാമകൃഷ്ണൻ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ്:
കേരളാ നിയമസഭയിൽ സാമാജികനായി അരനൂറ്റാണ്ട് പിന്നിട്ട ശ്രീ.K.M മാണിയുടെ പ്രതിമ, അദ്ദേഹം 13 (പതിമൂന്ന്) തവ വിജയിച്ച പാലായിൽ സ്ഥാപിച്ചത് അനാച്ഛാദനം ചെയ്യാൻ K.M മാണി ഫൗണ്ടേഷൻ ഭാരവാഹികൾ ക്ഷണിച്ചപ്പോൾ, നിയമസഭാ സ്പീക്കർ എന്ന നിലയ്ക്ക് പങ്കെടുക്കണമെന്ന് തീരുമാനിച്ചു...
അതേതെങ്കിലും രാഷട്രീയ നിലപാടുമായോ, ഐക്യമോ അനൈക്യമോ ആയി ബന്ധപ്പെട്ട കാര്യമല്ല.
നിയമസഭയിൽ അരനൂറ്റാണ്ട് പിന്നിട്ട
ശ്രീ. ഉമ്മൻ ചാണ്ടിയെ ആദരിയ്ക്കുന്ന ചടങ്ങ് തിരുവനന്തപുരം പ്രസ്സ് ക്ലബ് സംഘടിപ്പിച്ചപ്പോൾ അതിനും ക്ഷണം സ്വീകരിച്ച് പങ്കെടുത്തിരുന്നു.
മുസ്ലീം യൂത്ത് ലീഗിൻ്റെ മലപ്പുറം ജില്ലാ കമ്മറ്റിയുടെ ക്ഷണം സ്വീകരിച്ച് മുൻ സ്പീക്കർ ശ്രീ.KM സീതിസാഹിബിനെ സംബന്ധിച്ച ഒരു പുസ്തക പ്രകാശന ചടങ്ങിലും പങ്കെടുത്തിട്ടുണ്ട്.
ഇതെല്ലാം നിയമസഭാ സ്പീക്കർ ആയിരിക്കുമ്പോൾ പാലിക്കേണ്ട സാമാന്യ മര്യാദയാണ്.
ഇതിൻ്റെ പേരിൽ പുണ്ണ് മാന്തി വ്രണമാക്കുന്നവരോട് ഒരു വാക്ക്.
നിങ്ങൾ എത്ര അധിക്ഷേപിച്ചാലും ഇത്തരം മര്യാദകൾ പാലിക്കുക തന്നെ ചെയ്യും...പാലാ കൊട്ടരമറ്റത്ത്
കെ എം.മാണിയുടെ പൂർണകായ പ്രതിമ അനാച്ഛാദനം ചെയ്തു.
പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കനാണ് ചടങ്ങിന് അധ്യക്ഷത വഹിച്ചത്.
യൂത്ത് ഫ്രണ്ടിന്റെ മുൻകൈയിൽ ഇടുക്കി സ്വദേശികളായ ഷിജോ ജോണും ലൈജു ജെയിംസുമാണ് പ്രതിമ നിർമ്മിച്ചത്. അവർക്ക് പ്രത്യേക അഭിനന്ദനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.