സഭക്കകത്തും പുറത്തും വിമര്‍ശിക്കുന്നത് ആശാസ്യമല്ലെന്ന് സ്പീക്കര്‍
text_fieldsതിരുവനന്തപുരം: സ്പീക്കറുടെ നടപടിക്കെതിരെ വീണ്ടും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അതേ നാണയത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍െറ മറുപടിയും. വ്യാഴാഴ്ച അടിയന്തരപ്രമേയ നോട്ടിസ് പരിഗണിക്കവെയായിരുന്നു ഇത്. നാലാം നിയമസഭയില്‍ പ്രതിപക്ഷനേതാവായിരുന്ന ഇ.എം.എസ് സഭയില്‍ നാല് എം.എല്‍.എമാര്‍ സമരംകിടന്നതിനെക്കുറിച്ച് സംസാരിച്ചതും അതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്നതും രമേശ് ചൂണ്ടിക്കാട്ടി.
ഇ.എം.എസിന്‍െറ പ്രസ്താവനക്ക് അന്ന് മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്‍ ദീര്‍ഘമായി മറുപടി പറഞ്ഞശേഷമാണ് ചോദ്യോത്തരം തുടങ്ങിയത്. അന്ന് ആരും അവിടെ ചട്ടം പറഞ്ഞില്ല. വി.എസ്. അച്യുതാനന്ദന്‍ പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ ഒരിക്കലും മൈക്ക് ഓഫ് ചെയ്തിരുന്നില്ളെന്നും അദ്ദേഹം പറഞ്ഞു.
ഇതിനെതിരെ ഭരണപക്ഷത്തുനിന്നും ബഹളമുണ്ടായി. തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിയെ വ്യക്തിപരമായി അധിക്ഷേപിച്ചപ്പോഴാണ് മൈക്ക് ഓഫ് ചെയ്തതെന്ന് ചെന്നിത്തല വിശദീകരിച്ചു. കഴിഞ്ഞദിവസം താന്‍ സംസാരിക്കുമ്പോള്‍ സ്പീക്കര്‍ മൈക്ക് ഓഫാക്കി. അതില്‍ വിഷമമില്ല. എന്നാല്‍, കഴിഞ്ഞദിവസം സ്പീക്കര്‍ പത്രക്കുറിപ്പ് ഇറക്കിയ സാഹചര്യത്തിലാണ് ഇത് പറയുന്നത്. സ്പീക്കറായിരുന്ന മൊയ്തീന്‍ കുട്ടി ഹാജിയുടെ നിലപാടായിരുന്നു ഇപ്പോള്‍ സ്വീകരിക്കേണ്ടിയിരുന്നതെന്നും രമേശ് പറഞ്ഞു.
പാര്‍ലമെന്‍ററി രംഗത്ത് ദീര്‍ഘപാരമ്പര്യമുള്ള പ്രതിപക്ഷനേതാവിനെപ്പോലൊരാള്‍ സഭക്കകത്തും പുറത്തും ഇത്തരത്തില്‍ വിമര്‍ശിക്കുന്നത് ഖേദകരമാണെന്നും സ്പീക്കര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.