Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗവർണറുടെ വിയോജിപ്പ്​...

ഗവർണറുടെ വിയോജിപ്പ്​ സഭാരേഖകളിലുണ്ടാവില്ല -പി. ശ്രീരാമകൃഷ്​ണൻ

text_fields
bookmark_border
psreeramakrishnan
cancel

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിനിടെ സി.എ.എ പരാമർശങ്ങളിൽ ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ നടത്തിയ വിയോജിപ്പ ്​ സഭാരേഖകളിൽ ഉണ്ടാവില്ലെന്ന്​ സ്​പീക്കർ പി.ശ്രീരാമകൃഷ്​ണൻ. പ്രസംഗത്തി​​​​െൻറ 18ാം ഖണ്ഡികയിലാണ്​ സി.എ.എക്കെതി രായ പരാമർശങ്ങൾ ഉൾപ്പെട്ടിരുന്നത്​. തനിക്ക്​ ഇതിൽ വിയോജിപ്പുണ്ടെന്നും എന്നാൽ മുഖ്യമന്ത്രി പറഞ്ഞത്​ കൊണ്ട്​ ഖണ്ഡിക വായിക്കുന്നുമെന്നുമാണ്​ ഗവർണർ പറഞ്ഞത്​. ഗവർണറുടെ ഈ വിയോജിപ്പ്​ സഭാരേഖകളിൽ ഉണ്ടാവില്ലെന്നാണ്​ സ്​പീക്കർ ഇപ്പോൾ വ്യക്​തമാക്കിയിരിക്കുന്നത്​.

നയപ്രഖ്യാപന പ്രസംഗം മന്ത്രിസഭ അംഗീകരിച്ചതാണ്​. ഗവർണർ അത്​ വായിക്കുകയും ചെയ്​തു. ഗവർണർക്കെതിരായ പ്രതിപക്ഷത്തി​​​​െൻറ പ്രമേയം നിയമപ്രകാരമുള്ളതാണ്​. കാര്യോപദേശക സമിതിക്ക്​ ശേഷം പ്രമേയത്തിൽ അന്തിമ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ ബലപ്രയോഗം നടത്താൻ വാച്ച്​ ആൻഡ്​ വാർഡിനോട്​ ആവശ്യപ്പെട്ടിട്ടില്ല. വഴിയൊരുക്കാൻ മാത്രമാണ് ആവശ്യപ്പെട്ടത്​. വാച്ച്​ ആൻഡ്​ വാർഡ്​ കൈയേറ്റം ചെയ്​തുവെന്ന പ്രതിപക്ഷത്തി​​​​െൻറ പരാതി പരിശോധിക്കും. പ്രതിപക്ഷം ഗവർണറെ തടഞ്ഞ നടപടി ശരിയായില്ലെന്നും സ്​പീക്കർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsSpeakermalayalam newsP.Sriramakrishnan
News Summary - P Srreramakrishnan on Governer isuue-Kerala news
Next Story