പിടി സെവെൻറ വലതു കണ്ണിെൻറ കാഴ്ച നഷ്ടമായി; എയർ ഗൺ പെല്ലറ്റ് കൊണ്ടുളള പരിക്കാണ് കാരണമെന്ന്
text_fieldsപാലക്കാട്: ധോണിയിൽ വനം വകുപ്പ് പിടികൂടിയ പിടി സെവന് വലതു കണ്ണിെൻറ കാഴ്ച നഷ്ടമായി. എയർ ഗൺ പെല്ലറ്റ് കൊണ്ടുള്ള പരുക്കാണ് കാഴ്ച നഷ്മാവാൻ കാരണമെന്ന് പറയുന്നു. കാഴ്ച വീണ്ടെടുക്കാൻ വിദഗ്ധ ചികിത്സ ഉൾപ്പെടെയുള്ള നിർദേശങ്ങൾ ഹൈകോടതി നിയോഗിച്ച വിദഗ്ധസംഘം ശുപാർശ ചെയ്യുമെന്നാണ് കരുതുന്നത്. ആനയെ പിടികൂടുമ്പോൾത്തന്നെ വലതുകണ്ണിനു കാഴ്ചക്കുറവുണ്ടായിരുന്നു. എയർ ഗൺ പെല്ലറ്റ് കൊണ്ടു പരുക്കേറ്റതാണെന്നാണു സംശയമെന്നാണ് വനം വകുപ്പിെൻറ പ്രാഥമിക വിലയിരുത്തൽ. കൂട്ടിലടച്ചതിെൻറ പിറ്റേന്നു മുതൽ തുള്ളിമരുന്നു നൽകിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
നിലവിൽ പാപ്പാന്മാർ ആനയുടെ ഇടതുവശത്തു നിന്നാണു ഭക്ഷണവും വെള്ളവും നൽകുന്നത്. 20 വയസു മാത്രമുള്ള ആനയുടെ കാഴ്ച നഷ്ടപ്പെട്ടതു ഗൗരവത്തോടെയാണു വകുപ്പു കാണുന്നത്. അതേസമയം ആനയ്ക്കു മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നാണു വിലയിരുത്തൽ. കഴിഞ്ഞ ജനുവരി 22നു മയക്കുവെടിവച്ചു പിടികൂടിയ ആനയെ പരിശീലിപ്പിച്ചു കുങ്കിയാനയാക്കാനായിരുന്നു തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.