Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസക്കീർ ഹുസൈനെ സി.പി.എം...

സക്കീർ ഹുസൈനെ സി.പി.എം തിരിച്ചെടുത്തു

text_fields
bookmark_border
സക്കീർ ഹുസൈനെ സി.പി.എം തിരിച്ചെടുത്തു
cancel

കൊച്ചി: അനധികൃത സ്വത്ത്​ സമ്പാദന കേസിൽ പാർട്ടി പുറത്താക്കിയ കളമശ്ശേരി മുൻ ഏരിയ സെക്രട്ടറി വി.എ സക്കീർ ഹുസൈനെ സി.പി.എം തിരിച്ചെടുത്തു. പ്രാഥമിക അംഗത്വത്തിലേക്കാണ്​ തിരിച്ചെടുത്തിരിക്കുന്നത്​. ഏത്​ ഘടകത്തിൽ പ്രവർത്തിക്കണമെന്ന്​ പിന്നീട്​ തീരുമാനിക്കും.

വരവിൽ കൂടുതൽ സ്വത്ത്​ സമ്പാദിച്ചുവെന്ന്​ കണ്ടെത്തിയതിനെ തുടർന്നാണ്​ സക്കീർ ഹു​ൈ​സനെ സി.പി.എം സസ്​പെൻഡ്​ ചെയ്​തത്​. ആറു മാസത്തേക്കായിരുന്നു സസ്​പെൻഷൻ. കാലാവധി പൂർത്തിയായതിനെ തുടർന്ന്​ തിരിച്ചെടുക്കണമെന്ന്​ ആവശ്യപ്പെട്ട്​ സക്കീർ ഹുസൈൻ സി.പി.എമ്മിനെ സമീപിക്കുകയായിരുന്നു. പ്രാഥമിക അംഗത്വം നൽകണമെന്നായിരുന്നു സക്കീർ ഹുസൈൻ പാർട്ടിയോട്​ അഭ്യർഥിച്ചത്​.

ലോക്കൽ കമിറ്റി സെക്രട്ടറി കെ.കെ ശിവൻ നൽകിയ പരാതിയിൽ സംസ്ഥാന സമിതി അംഗം സി.എം ദിനേശ്​ മണി ഉൾപ്പെടുന്ന മൂന്നംഗ കമിറ്റിയാണ് സക്കീർ ഹുസൈനെതിരെ​ അന്വേഷണം നടത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:zakir hussainCPM
Next Story