െഎ.എസ് കേസ്: മരണത്തിെൻറ സ്ഥിരീകരണം സന്ദേശങ്ങൾ മാത്രം
text_fieldsകാസർകോട്: െഎ.എസിൽ ചേരാൻ നാടുവിട്ടുപോയ പടന്ന തൃക്കരിപ്പൂർ സ്വദേശികളിൽ രണ്ടു വയസ്സുള്ള കുട്ടിയുൾെപ്പടെ നാലുപേർ കൊല്ലപ്പെട്ടുവെന്ന വാർത്തക്ക് സ്ഥിരീകരണമില്ല. നാടുവിട്ടുപോയ മലയാളികളിൽ സമൂഹ മാധ്യമങ്ങളിലൂടെ കുടുംബത്തെ ബന്ധപ്പെടുന്നവർക്ക് ലഭിക്കുന്ന വിവരങ്ങൾ മാത്രമാണ് പോയവരെ കുറിച്ചുള്ള വിവരങ്ങളുടെ പ്രഭവകേന്ദ്രം.
‘‘മരിച്ചുവെന്ന് പറഞ്ഞ് അയക്കുന്ന സന്ദേശങ്ങൾ മാത്രമാണുള്ളത്, മരണം ഉറപ്പുവരുത്തുന്നതിനുള്ള മാർഗങ്ങൾ ഇല്ല. ഇൻറർപോൾ വിവരങ്ങൾ കൈമാറുന്ന ഏജൻസിയല്ല’’ -െഎ.എസ് കേസുകൾ അന്വേഷിക്കുന്ന എൻ.െഎ.എ കേന്ദ്രം പറഞ്ഞു. പൊതുപ്രവർത്തകൻ ബി.സി.എ റഅ്മാന് അഷ്ഫാഖ് മജീദ് ഫേസ്ബുക്ക് വഴി അയച്ച വിവരങ്ങളാണ് ഇപ്പോൾ നാലുപേർ കൊല്ലപ്പെട്ടുവെന്ന വിവരങ്ങൾക്ക് അടിസ്ഥാനമെന്ന് രഹസ്യാന്വേഷണ വിഭാഗം പറഞ്ഞു.
ഇവർ ഡിസംബർ അവസാനം മരിച്ചുവെന്ന നിഗമനത്തിലാണുള്ളത്. ഡിസംബർ മുതൽ ഇവരെ കുറിച്ചുള്ള സർക്കാർ ഏജൻസികൾക്ക് ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകാനാവില്ല. ഭരണവ്യവസ്ഥയില്ലാത്ത സ്ഥലത്ത് നടക്കുന്ന ഏറ്റുമുട്ടലിലാണ് മരിക്കുന്നത്.
ആരൊക്കെ, എവിടെെയാക്കെ എന്ന കണക്കുകൾ ആരും ശേഖരിക്കുന്നുമില്ല അന്താരാഷ്ട്ര ഏജൻസികൾക്ക് കൈമാറുന്നുമില്ല. അതുകൊണ്ട് സന്ദേശങ്ങളിൽ വിശ്വസിക്കാവുന്നവർക്ക് അങ്ങനെ ചെയ്യാമെന്നുമാത്രമാണ് പറയാനാവുക -രഹസ്യാന്വേഷണ വിഭാഗം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.