പടന്ന സ്വദേശിയുടെ മരണം: ഒൗദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് എന്‍.ഐ.എ
text_fieldsകൊച്ചി: കാസര്‍കോട് ജില്ലയിലെ പടന്നയില്‍നിന്ന് കാണാതായ യുവാവ് അഫ്ഗാനിസ്താനില്‍ കൊല്ലപ്പെട്ടതു സംബന്ധിച്ച് ഇതുവരെ ഒൗദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ളെന്ന് എന്‍.ഐ.എ. പടന്ന കാവുന്തല ഹഫീസുദ്ദീന്‍ (23) മരിച്ചതായി സന്ദേശം ലഭിച്ചതിനത്തെുടര്‍ന്നാണ് എന്‍.ഐ.എ ഇക്കാര്യം വ്യക്തമാക്കിയത്. മരണം സ്ഥിരീകരിക്കാനും ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവരണമെന്നുമാവശ്യപ്പെട്ട് ഇന്‍റര്‍പോളിനെ സമീപിച്ചതായി എന്‍.ഐ.എ കൊച്ചി യൂനിറ്റ് എസ്.പി പറഞ്ഞു.
ഇന്ത്യയില്‍ ഇന്‍റര്‍പോളിന്‍െറ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന സി.ബി.ഐക്ക് കീഴിലെ നാഷനല്‍ സെന്‍ട്രല്‍ ബ്യൂറോ (എന്‍.സി.ബി)യെയാണ് എന്‍.ഐ.എ സമീപിച്ചിരിക്കുന്നത്. ഇവര്‍ അഫ്ഗാനിലെ ഇന്‍റര്‍പോള്‍ ഏജന്‍സിയുമായി ബന്ധപ്പെട്ട് ഉടന്‍ വിവരങ്ങള്‍ കൈമാറുമെന്നാണ് പ്രതീക്ഷ. അഫ്ഗാന്‍ പൊലീസ് അധികൃതരുമായി ബന്ധപ്പെട്ട് മരണം സംബന്ധിച്ച കാര്യങ്ങള്‍ കണ്ടത്തൊന്‍ ശ്രമം നടത്തുന്നുണ്ടെന്ന് എന്‍.ഐ.എ വ്യക്തമാക്കി. ഒൗദ്യോഗിക ഏജന്‍സികള്‍വഴി ഉറപ്പ് ലഭിക്കാതെ ഹഫീസുദ്ദീന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാന്‍ കഴിയില്ളെന്ന നിലപാടിലാണ് എന്‍.ഐ.എ.
ഐ.എസിന്‍െറ ശക്തികേന്ദ്രമായ നങ്കര്‍ഹാറിലാണ് ഹഫീസുദ്ദീന്‍ അടക്കം കാണാതായവര്‍ എത്തിപ്പെട്ടതെന്നാണ് എന്‍.ഐ.എക്ക് ലഭിച്ചിട്ടുള്ള സൂചന. നേരത്തേ ഹഫീസ് അടക്കം 19 പേരെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എ ഇന്‍റര്‍പോളിനെ സമീപിച്ചിരുന്നെങ്കിലും ഇവരുടെ പേരുവിവരങ്ങള്‍ ഇന്‍റര്‍പോള്‍ പ്രസിദ്ധീകരിച്ചിട്ടില്ല. ഇതിനിടെയാണ് ഹഫീസുദ്ദീന്‍ കൊല്ലപ്പെട്ടതായി ബന്ധുവിനും കാസര്‍കോട്ടെ പൊതുപ്രവര്‍ത്തകനും കഴിഞ്ഞ ദിവസം സന്ദേശം ലഭിച്ചത്.
മരണം സ്ഥിരീകരിച്ച് അഫ്ഗാനിസ്താനില്‍നിന്ന് ഒൗദ്യോഗിക സന്ദേശം ലഭിച്ചാലുടന്‍ ഇയാളെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് എന്‍.ഐ.എ അധികൃതര്‍ വ്യക്തമാക്കി. 2016 ജൂണ്‍ അഞ്ചിനാണ് മുഹമ്മദ് മര്‍വാന്‍, മുഹമ്മദ് മന്‍സാദ് എന്നിവര്‍ക്കൊപ്പം ഹഫീസുദ്ദീന്‍ മുംബൈയില്‍നിന്ന് യാത്രതിരിച്ചത്. ആദ്യം ദുബൈയിലേക്കും അവിടെനിന്ന് ടെഹ്റാനിലേക്കുമായിരുന്നു യാത്ര. ഇവിടെനിന്ന് അഫ്ഗാനിലെ ഐ.എസിന്‍െറ ശക്തികേന്ദ്രങ്ങളില്‍ എത്തിയതായാണ് എന്‍.ഐ.എ സംശയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.