Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ഓടിക്കോ... ജീവനാ...

'ഓടിക്കോ... ജീവനാ വലുത്'; നല്ലതണ്ണിയിൽ പടയപ്പയുടെ മുന്നിൽപെട്ട് കാർ യാത്രികർ -VIDEO

text_fields
bookmark_border
padayappa
cancel

മൂന്നാർ: ഇടുക്കി നല്ലതണ്ണിയിൽ കാട്ടാന 'പടയപ്പ'യുടെ മുന്നിൽപെട്ട് കാർ യാത്രികർ. ആന അടുത്തതോടെ കാറിൽ നിന്ന് ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ വൈകീട്ടാണ് സംഭവം.

രണ്ട് കാറിലായി കല്ലാറ്റിലേക്ക് പോകുകയായിരുന്നു സംഘം. ഇതിനിടെയാണ് പടയപ്പ വഴിമുടക്കി മുന്നിലെത്തിയത്. ആന അടുത്തെത്തിയതും ഇവർ കാറിൽ നിന്നും ഇറങ്ങി ഓടി. ഒച്ചവച്ച് ഓടിക്കാൻ ശ്രമിച്ചെങ്കിലും ആന വാഹനത്തിന് നേരെ പാഞ്ഞടുത്തു. വാഹനങ്ങൾക്ക് ചെറിയ തകരാർ സംഭവിച്ചു.

ശബ്ദമുയർത്തി ആനയെ തിരിച്ചയക്കാൻ ഇവർ ശ്രമിച്ചതോടെ പടയപ്പ പ്രകോപിതനായി. യാത്രികർ കുറച്ച് ദൂരേക്ക് ഓടിമാറിയതോടെ പടയപ്പ റോഡിന് സൈഡിലേക്ക് ഇറങ്ങിപ്പോവുകയായിരുന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wild elephantPadayappa
News Summary - padayappa wild elephant attempt to attack car travellers
Next Story