നെല്ല് സംഭരണ വില ഒരു രൂപ വർധിപ്പിക്കും
text_fieldsതിരുവനന്തപുരം: നെല്ല് സംഭരണ വില അടുത്ത സീസൺ മുതൽ ഒരു രൂപ വർധിപ്പിക്കും. കിലോക്ക് 25 രൂപ 30 പൈസയില്‍നിന്ന് 26 രൂപ 30 പൈസ ആയി വര്‍ധിപ്പിക്കാൻ മന്ത്രിസഭേയാഗം തീരുമാനിച്ചു. കര് ഷകര്‍ക്ക് സംഭരണ വിലയുടെ ഭാഗമായി നല്‍കിവരുന്ന സംസ്ഥാന പ്രോത്സാഹന ബോണസ് വിഹിതത്തിലാണ് വർധന വരുത്തുക.
മാലിന്യ നിര്‍മാര്‍ജനത്തിന് ആധുനിക സാങ്കേതിവിദ്യ ഉപയോഗിച്ചുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ കൈവശമുള്ള ഭൂമി സര്‍ക്കാർ ഏറ്റെടുക്കാനും തീരുമാനിച്ചു. ഇതിനായി പഞ്ചായത്തീരാജ് നിയമനത്തിലും മുനിസിപ്പാലിറ്റി ആക്ടിലും ഭേദഗതി വരുത്തും. വെജിറ്റബിള്‍ ആൻഡ് ഫ്രൂട്ട് പ്രമോഷന് കൗണ്‍സില്‍ ജീവനക്കാര്‍ക്ക് 10ാം ശമ്പളപരിഷ്കരണ ആനുകൂല്യങ്ങള്‍ അനുവദിക്കാനും തീരുമാനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.