നെൽവയൽ നികത്തൽ : രണ്ടു കേസുകളിൽ മലപ്പുറം കലക്ടറുടെ ഉത്തരവ് കൃഷി വകുപ്പ് ശരിവെച്ചു
text_fieldsതിരുവനന്തപുരം: നെൽവയൽ നികത്തൽ രണ്ടു കേസുകളിൽ മലപ്പുറം കലക്ടറുടെ നടപടി ശരിവെച്ച് കൃഷിവകുപ്പിന്റെ ഉത്തരവ്. മലപ്പുറം ജില്ല കൊണ്ടോട്ടി താലൂക്കിലെ ചേലേമ്പ്ര വില്ലേജിൽ ബ്ലോക്ക് ഒന്നിൽ റീ സർവേ 257/2 ൽ 0.5800 ഹെക്ടർ നിലം അനധികൃതമായി തരം മാറ്റിയതാണ് ഒന്നാമത്തെ കേസ്. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം വകുപ്പ് 13 പ്രകാരം ർവസ്ഥിതിയിലാക്കുന്നതിന് കലക്ടർ പുറപ്പെടുവിച്ച ഉത്തരവിനെതിരെ ഭൂവുടമ സുബ്രഹ്മണ്യൻ റിവിഷൻ ഹരജി സമർപ്പിച്ചിരുന്നു. അത് തള്ളിയാണ് കൃഷി വകുപ്പിന്റെ ഉത്തരവ്.
ചേലേമ്പ്ര കൃഷി ഓഫീസറും വില്ലേജ് ഓഫിസറും സമർപ്പിച്ച റിപ്പോർട്ടുകൾ പ്രകാരമാണ് നടപടി. കണ്ടായിപ്പാടം എന്ന സ്ഥലത്ത് ഏതാണ്ട് 4.04 ആർ സ്ഥലം അനധികൃതമായി ചുറ്റുമതിൽ കെട്ടി തരം മാറ്റിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സ്ഥലം ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതായിനാൽ 2019ൽ സുബ്രഹ്മണ്യന് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.
കലക്ടർക്കും, കൊണ്ടോട്ടി തഹസിൽദാർക്കും ഇക്കാര്യത്തിൽ റിപ്പോർട്ടും സമർപ്പിച്ചിരുന്നു. ഈ ഭൂമി ഇടിമുഴിക്കൽ കൊളക്കാട്ട്ചാലി റോഡിൽ കണ്ടായിപ്പാടം എന്ന സ്ഥലത്ത് റോഡിനോട് ചേർന്ന് കിടക്കുന്ന നിലമാണ്. ഈ റിപ്പോർട്ടുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടുള്ള നിലം അനധികൃതമായി പരിവർത്തനം നടത്തിയതായി ബോധ്യപ്പെട്ടു. പാരിസ്ഥിതിക വ്യവസ്ഥയെ തന്നെ ദോഷകരമായി ബാധിക്കുമെന്നും ബോധ്യപ്പെട്ടതിനാൽ കലക്ടറുടെ ഉത്തരവ് ശരിവച്ചു.
െപാന്നാനി താലൂക്കിലെ കാലടി വില്ലേജിലെ േരഖകളിൽ നിലം എന്ന രേഖപ്പെടുത്തിയ 19 സെ ന്റ് അനധികൃതമായി തരം മാറ്റിയതാണ് രണ്ടാമത്തെ കേസ്. ഭൂവുടമയായ ദേവദാസാണ് സർക്കാരിൽ റിവിഷൻ ഹരജി നൽകിയത്. വില്ലേജ് ഓഫിസർ നൽകിയ റിപ്പോർട്ട് പ്രകാരം ഈ സ്ഥലം അനധികൃതമായി തരം മാറ്റിയതാണ്. ഇതിന്റെ വടക്ക് തരിശുനെൽപാടവും തെക്ക് നെൽവയലും കിഴക്ക് നാഷണൽ ഹൈവേയും പടിഞ്ഞാറ് പറമ്പുമാണ്. നിലവിൽ ഈ ഭൂമി ഡാറ്റാബാങ്കിൽ നിലവുമാണ്.
കാലടി കൃഷി ഓഫിസർ നൽകിയ റിപ്പോർട്ടിലും ഈ 19 സെ ന്റ് നഞ്ച ഭൂമിയാണ്. അനധികൃതമായി നെൽവയൽ തരംമാറ്റിയെന്ന് വ്യക്തമായതിനാൽ നിലം പൂർവസ്ഥിതിയിലാക്കണമെന്ന മലപ്പുറം കലക്ടറുടെ കൃഷി വകുപ്പ് ഉത്തരവ് ശരിവെച്ചു. ദേവദാസ് സമർപ്പിച്ച് റിവിഷൻ ഹരജി നിരസിച്ചാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.