നെൽവയൽ-തണ്ണീർത്തടം: ഡാറ്റാ ബാങ്ക് തിരുത്താം
text_fieldsതിരുവനന്തപുരം: ഡാറ്റാ ബാങ്കിൽ നെൽവയലും തണ്ണീർത്തടവുമെന്ന് രേഖപ്പെടുത്തിയത് തി രുത്താൻ അവസരം. സ്ഥലം നികത്തിയത് ക്രമപ്പെടുത്തി ലഭിക്കാൻ ന്യായവിലയുടെ നിശ്ചിത ശതമ ാനം തുക അടയ്ക്കണമെന്നുമാത്രം. ഇതിനായി ആർ.ഡി.ഒക്കാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷകളി ൽ വില്ലേജ് ഓഫിസർ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.
50 സെൻറിൽ കൂടുതലാണെങ്കി ൽ കൃഷി ഓഫിസറുടെ അഭിപ്രായവും ആരായും.
രണ്ടര ഏക്കറിൽ അധികമാണെങ്കിൽ കൃഷി, വില്ലേജ് ഓഫിസർമാരുടെ സാന്നിധ്യത്തിൽ ആർ.ഡി.ഒ നേരിട്ട് പരിശോധന നടത്തും. അതിനുശേഷം ഭൂമിയുടെ വിസ്തൃതിക്ക് അനുസൃതമായി ഭൂനികുതി നിശ്ചയിച്ച് തഹസിൽദാർ ഉത്തരവിക്കും. അതനുസരിച്ച് വില്ലേജ് ഓഫിസർ തണ്ടപ്പേരിലും അടിസ്ഥാനനികുതി രജിസ്റ്ററിലും ഭൂമിയുടെ സ്വഭാവം സംബന്ധിച്ച് മാറ്റംവരുത്തും. ഇത്തരം മാറ്റം വിജ്ഞാപനത്തിെൻറ ഭാഗമായി കണക്കാക്കും.
ജലസംരക്ഷമത്തിന് നീക്കിവെക്കുന്ന ഭൂമി തണ്ണീർത്തടമായി രേഖപ്പെടുത്തും. അവിടെ നിർമാണപ്രവർത്തനങ്ങൾ അനുവദിക്കില്ല. അനുമതി നൽകിയ ഭൂമി പുരയിടമെന്നും ജലസംരക്ഷണത്തിന് നീക്കിവെച്ചത് നിലം-ജല സംരക്ഷണ പ്രദേശം എന്നും രേഖപ്പെടുത്തും. 1967ലെ ഭൂവിനിയോഗനിയമപ്രകാരം ക്രമപ്പെടുത്തി ലഭിച്ച സ്ഥലമാണെങ്കിൽ അവ കരഭൂമിയായി രേഖപ്പെടുത്തി ലഭിക്കാൻ ന്യായവിലയുടെ 25 ശതമാനം തുകയടച്ചാൽ മതി. നേരത്തേ ഇത് 50 ശതമാനമായാണ് നിശ്ചയിച്ചിരുന്നത്.
അതേസമയം, 10 സെൻറ് ഭൂമിയിൽ 120 ചതുരശ്രമീറ്റർവരെ വിസ്തീർണമുള്ള വീടും അഞ്ച് സെൻറിൽ 40 ചതുരശ്രമീറ്റർ വാണിജ്യ കെട്ടിടവും നിർമിക്കുന്നതിനോ പുനർനിർമിക്കുന്നതിനോ വിപുലീകരിക്കുന്നതിനോ ഫീസ് അടയ്ക്കേണ്ടതില്ല.
സംസ്ഥാനതല സമിതിയിൽനിന്ന് റിപ്പോർട്ട് ലഭിക്കേണ്ട കേസുകളിൽ മൂന്ന് മാസത്തിനകം അത് ലഭിച്ചില്ലെങ്കിൽ കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാൻറ് സയൻസ്, സംസ്ഥാന ജൈവ വൈവിധ്യബോർഡ്, കോഴിക്കോട് സെൻറർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്മെൻറ് ആൻഡ് മാനേജ്മെൻറ്, നാഷനൽ സെൻറർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്, പട്ടാമ്പി റീജനൽ അഗ്രികൾച്ചറൽ റിസർച് സ്റ്റേഷൻ എന്നീ സ്ഥാപനങ്ങളിൽ ഏതെങ്കിലും ഒന്നിൽനിന്ന് ആവശ്യപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.