നെല്ല് സംഭരിച്ചില്ല; സർക്കാർ അരി മില്ലുകൾ നിശ്ചലം
text_fieldsതിരുവനന്തപുരം: പൊതുമേഖലയിലെ അഞ്ച് അരി മില്ലുകൾക്ക് പ്രവർത്തിക്കാൻ ആവശ്യമായ നെല്ല് സംഭരിക്കാനായില്ലെന്ന് സി.എ.ജി റിപ്പോർട്ട്. അഞ്ച് മില്ലുകളും പ്രവർത്തിക്കുന്നില്ല. 21.85 കോടി രൂപ ചെലവിലാണ് മില്ലുകൾ സ്ഥാപിച്ചത്. സംസ്കരണശേഷി വിനിയോഗിക്കാതിരിക്കുകയോ കുറച്ച് ഉപയോഗിക്കുകയോ ചെയ്തു. ഉൽപാദിപ്പിച്ച അരിയിൽ കുറഞ്ഞ അളവ് മാത്രമാണ് പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്തത്. കർഷകർക്ക് നെല്ലിന് ന്യായവില ലഭ്യമാക്കുക, ഉപഭോക്താക്കൾക്ക് മിതമായ നിരക്കിൽ അരി ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങൾ കൈവരിച്ചില്ല.
മില്ലുകൾ തുടങ്ങിയ അഞ്ച് പൊതുമേഖല സ്ഥാപനങ്ങൾക്കും മുൻപരിചയം ഉണ്ടായിരുന്നില്ല. വൈക്കം മിൽ തൊഴിൽ പ്രശ്നങ്ങൾമൂലം മരാമത്ത് പണി പൂർത്തിയാക്കിയശേഷം ഉപേക്ഷിച്ചു. ആലത്തൂരിലെ മിൽ പ്രവർത്തനം തുടങ്ങിയെങ്കിലും യോഗ്യതയുള്ള തൊഴിലാളികളുടെ അഭാവം, പ്രവർത്തന മൂലധനത്തിലെ കുറവ് എന്നിവമൂലം പൂട്ടി. സുൽത്താൽ ബത്തേരി മിൽ 2019ൽ പൂർത്തിയായെങ്കിലും ട്രയൽ റണിലെ പിഴവുകൾമൂലം ഇതുവരെ പ്രവർത്തനമാരംഭിച്ചില്ല. കല്ലേപ്പുള്ളിയിലെ മിൽ നിർമാണത്തിലാണ്.
മതിയായ നെല്ല് സംഭരിക്കാത്തതുമൂലം വൈക്കം മില്ലിെൻറ ശേഷി ഉപേയാഗിക്കാനായില്ല. സർക്കാറിൽനിന്ന് ഇൻസെൻറീവ് ബോണസ് ലഭിക്കാത്തതാണ് കാരണമെന്ന് കമ്പനി പറയുന്നു. വൈക്കം മിൽ ഉൽപാദിപ്പിക്കുന്ന അരി പൊതുവിപണിയിൽ വിൽക്കേണ്ടിവന്നു. സംഭരിച്ച നെല്ലിൽ പതിരിെൻറ അളവും ഇൗർപ്പവും കൂടുതലായിരുന്നു. 3.18 കോടിയുടെ അധികച്ചെലവ് ഇതുമൂലം വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.