നെല്ല് സംഭരണം: കേന്ദ്ര ഭക്ഷ്യ സെക്രട്ടറിയുമായി ഇന്ന് ചർച്ച
text_fieldsതിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കേന്ദ്രം കേരളത്തിന് നൽകാനുള്ള കുടിശ്ശിക സംബന്ധിച്ച് കേരളത്തിലെത്തിയ കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സഞ്ജീവ് ചോപ്രയുമായി സർക്കാർ ചർച്ച നടത്തും. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് 637 കോടി രൂപ നൽകാനുണ്ടെന്നാണ് സർക്കാർ വാദം. എന്നാൽ സംഭരണവുമായി ബന്ധപ്പെട്ട് കൃത്യമായ രേഖകളും ഓഡിറ്റ് റിപ്പോർട്ടും സംസ്ഥാന സർക്കാർ നൽകാത്തതാണ് പണം അനുവദിക്കാനുള്ള കാലതാമസമെന്നാണ് കേന്ദ്രത്തിന്റെ ന്യായം. ഇക്കാര്യത്തിൽ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ സഞ്ജീവ് ചോപ്രയുമായി ചർച്ച നടത്തും. തുടർന്ന് കിഴക്കേകോട്ടയിലെ സപ്ലൈകോ വിൽപന കേന്ദ്രവും കഴക്കൂട്ടത്തെ കെ സ്റ്റോറും കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സന്ദർശിക്കും. ഭക്ഷ്യപൊതുവിതരണ രംഗത്ത് കേരളം നടപ്പാക്കുന്ന പദ്ധതികളുടെ അവതരണവും ചർച്ചയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. രാവിലെ ചീഫ് സെക്രട്ടറി ഡോ.വി. വേണുവുമായും അദ്ദേഹം ചർച്ച നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.