Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനെല്ല്​ ഉൽപാദനത്തിൽ ...

നെല്ല്​ ഉൽപാദനത്തിൽ  കേരളം വീണ്ടും പിന്നോട്ട്

text_fields
bookmark_border
നെല്ല്​ ഉൽപാദനത്തിൽ  കേരളം വീണ്ടും പിന്നോട്ട്
cancel

പ​ത്ത​നം​തി​ട്ട: നെ​ല്ല്​ ഉ​ൽ​പാ​ദ​ന​ത്തി​ന്​ തി​രി​ച്ച​ടി​യാ​യി കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും. ക​ഴി​ഞ്ഞ അ​ഞ്ചു​ വ​ർ​ഷ​ത്തി​നി​ടയി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ ഉ​ൽ​പാ​ദ​ന​മാ​ണ്​ ക​ഴി​ഞ്ഞ വ​ർ​ഷം രേ​ഖ​പ്പെ​ടു​ത്തി​യ​ത് ​- തൊ​ട്ടു​മു​ൻ വ​ർ​ഷ​ത്തെ​ക്കാ​ൾ 20.53 ശ​ത​മാ​നം കു​റ​വ്. ഇ​ത്​ ഭ​ക്ഷ്യ​സു​ര​ക്ഷ​യെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കും. 
പാ​ട​ങ്ങ​ൾ വ​ൻ​തോ​തി​ൽ ന​ശി​പ്പി​ക്കു​ന്ന​തി​ന്​ പു​റ​മെ കാ​ലാ​വ​സ്ഥ മാ​റ്റ​വും നെ​ൽ​കൃ​ഷി​യെ ബാ​ധി​ച്ചു​തു​ട​ങ്ങി. ക​ഴി​ഞ്ഞ വ​ർ​ഷം 36891.22 ഹെ​ക്​​ട​റി​ൽ കൃ​ഷി​യി​റ​ക്കി​യ​താ​യാ​ണ്​ കൃ​ഷി വ​കു​പ്പി​​​െൻറ ക​ണ​ക്ക്. വ​ലി​യ​തോ​തി​ൽ വ​ര​ൾ​ച്ച ​ ബാ​ധി​ച്ച​തി​നാ​ൽ കൃ​ഷി മു​ട​ങ്ങി.

പാ​ല​ക്കാ​ട്​ ജി​ല്ല​യി​ൽ 13,990 ഹെ​ക്​​ട​റി​ൽ വി​ത​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും പ​റ​യു​ന്നു. ഇ​തേ​സ​മ​യം, വി​സ്​​തൃ​തി​യും കു​റ​യു​ന്നു​ണ്ടെ​ന്നാ​ണ്​ ​ആ​സൂ​ത്ര​ണ ബോ​ർ​ഡി​​​െൻറ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. 1,71,398 ഹെ​ക്​​ട​റി​ലാ​ണ്​ ​െന​ൽ​കൃ​ഷി​യു​ള്ള​ത്. തൊ​ട്ടു​മു​ൻ വ​ർ​ഷം ഇ​ത്​ 1,96,870 ഹെ​ക്​​ട​റി​ലാ​യി​രു​ന്നു. 1974-75ൽ 8.82 ​ല​ക്ഷം ഹെ​ക്​​ട​ർ പാ​ടം സം​സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്നു. 2015-16ൽ ​അ​ത്​ 1.96 ല​ക്ഷം ഹെ​ക്​​ട​റാ​യി കു​റ​ഞ്ഞു. 2015-16ൽ 5.49 ​ട​ൺ ഉ​ൽ​പാ​ദ​ന​മു​ണ്ടാ​യി​രു​ന്ന​യി​ട​ത്ത്​ ക​ഴി​ഞ്ഞ വ​ർ​ഷം 4,37,112 ട​ൺ ആ​യി​രു​ന്നു വി​ള​വ്. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ​ജി​ല്ല​ക​ളി​ൽ വ​ലി​യ തോ​തി​ലാ​ണ്​ പാ​ട​ശേ​ഖ​ര വി​സ്​​തൃ​തി കു​റ​യു​ന്ന​ത്.

പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ മാ​ത്ര​മാ​ണ്​ പേ​രി​നെ​ങ്കി​ലും നെ​ൽ​കൃ​ഷി​യി​ൽ വ​ർ​ധ​ന​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സ​മ​ഗ്ര നെ​ൽ​കൃ​ഷി വി​ക​സ​ന പ​ദ്ധ​തി​യി​ലൂ​ടെ ന​ട​പ്പ്​ പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി കാ​ല​ത്ത്​ നെ​ൽ​കൃ​ഷി വി​സ്​​തൃ​തി മൂ​ന്ന് ​ല​ക്ഷം ഹെ​ക്​​ട​റി​ൽ എ​ത്തി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​േ​മ്പാ​ഴാ​ണ്​ മ​റു​ഭാ​ഗ​ത്ത്​ നി​ക​ത്ത​ൽ വ്യാ​പ​ക​മാ​കു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspaddy productionmalayalam newsDecrease
News Summary - Paddy production in kerala-Kerala news
Next Story