നെല്ല് സംഭരണം: കേന്ദ്രം തരാനുള്ളത് 790 കോടി -മുഖ്യമന്ത്രി
text_fieldsതൃശൂർ: ഏഴ് വർഷമായി കർഷകർക്ക് അനുകൂലമായ നയങ്ങളും പദ്ധതികളും നടപ്പാക്കിയ സംസ്ഥാന സർക്കാറിനെതിരെ നെൽകൃഷിയുമായി ബന്ധപ്പെട്ട ഒരു വിഷയം ചൂണ്ടിക്കാട്ടി ചിലർ പ്രചാരണം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നെല്ല് സംഭരണത്തിന്റെ കേന്ദ്രവിഹിതമായ 790 കോടി രൂപയാണ് ഇനിയും സംസ്ഥാനത്തിന് ലഭിക്കാനുള്ളതെന്നും അദ്ദേഹം തൃശൂരിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
നെല്ലിന് കേന്ദ്രസര്‍ക്കാര്‍ 20.40 രൂപ താങ്ങുവില നൽകുമ്പോൾ കേരളം 7.80 രൂപ കൂടിച്ചേർത്ത് 28.20 രൂപ നൽകുന്നുണ്ട്. കേന്ദ്രത്തില്‍നിന്നുള്ള തുകക്ക് കാത്തുനില്‍ക്കാതെ കര്‍ഷകന്റെ അക്കൗണ്ടില്‍ മുഴുവന്‍ തുകയും നിക്ഷേപിക്കുകയാണ് സംസ്ഥാനം.
അതിന് ബാങ്കുകള്‍ വഴി പി.ആര്.എസിലൂടെ (പാഡി റസീപ്റ്റ് ഷീറ്റ്) മുൻകൂർ നൽകുന്ന തുകയുടെ പലിശ വഹിക്കുന്നത് സംസ്ഥാനമാണ്. പേമാരി ദുരിതം അനുഭവിക്കുന്ന ചെന്നൈ നിവാസികളെ സഹായിക്കാൻ മലയാളികൾ തയാറാവണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. തമിഴ്നാട് മുഖ്യമന്ത്രിയെ വിളിച്ച് സ്ഥിതിഗതികൾ അന്വേഷിച്ചതായും സഹായം വാഗ്ദാനം ചെയ്തതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.