Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനെല്ല് സംഭരണം: സപ്ലൈകോ...

നെല്ല് സംഭരണം: സപ്ലൈകോ പിന്മാറിയിട്ടില്ലെന്ന്​ മന്ത്രി ജി.ആർ. അനിൽ

text_fields
bookmark_border
GR Anil
cancel

തിരുവനന്തപുരം: നെല്ല് സംഭരണത്തിൽ നിന്ന് സപ്ലൈകോ പിന്മാറിയിട്ടില്ലെന്നും സൗകര്യമുള്ള സ്ഥലങ്ങളിൽ സഹകരണ സംഘങ്ങളുടെ സഹകരണത്തോടെ അടിയന്തര പ്രശ്​ന പരിഹാരം കാണുമെന്നും മന്ത്രി ജി.ആർ. അനിൽ. മികച്ച വിപണി ഇടപെടലിനാണ് സർക്കാർ ശ്രമെന്നും കർഷകർക്ക് വേഗം പണമെത്തിക്കുമെന്നും ജി.ആർ. അനിൽ വ്യക്തമാക്കി.

സബ്സിഡി ഇനങ്ങളുടെ വില വർധിപ്പിക്കണമെന്ന ആവശ്യം ന്യായമാണ്​. ഇതുന്നയിച്ച് സർക്കാറിന് സപ്ലൈകോ കത്ത് നൽകിയിട്ടുണ്ട്​. നയപരമായ തീരുമാനമെടുക്കേണ്ടത് സർക്കാറാണ്. താൽകാലിക ജീവനക്കാർക്ക് ടാർഗറ്റ് നിശ്ചയിക്കുന്നതിൽ തെറ്റില്ല. സ്ഥാപനം നല്ല രീതിയിൽ പ്രവർത്തിക്കാനുള്ള ക്രമീകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ടാർഗറ്റ്​ സംബന്ധിച്ച്​ സി.പി.​ഐ മുതിർന്ന നേതാവ്​ പന്ന്യൻ രവീന്ദ്രന്റെ വിമർശനം ചൂണ്ടിക്കാട്ടിയപ്പോൾ അദ്ദേഹത്തോടു തന്നെ ചോദിക്കണമെന്നായിരുന്നു മന്ത്രിയുടെ മറുപടി. നെല്ല് സംഭരണം സഹകരണ സംഘങ്ങളെ ഏൽപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിൽ പാലക്കാട്​, കുട്ടനാട്​ കർഷകർ ആശങ്ക ഉയർത്തുന്നതിനിടെയാണ്​ മന്ത്രിയുടെ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SupplycoPaddy storageGR Anil
News Summary - Paddy storage: Minister G.R. Anil said that Supplyco has not withdrawn.
Next Story