നെല്ല് സംഭരണം: നഷ്ടം കർഷകർക്ക്; ലാഭം മില്ലുടമകൾക്ക്
text_fieldsകുഴൽമന്ദം: നെല്ല് സംഭരണം വൈകിയത് കർഷകർക്ക് നഷ്ടവും മില്ലുകാർക്ക് ലാഭവുമുണ്ടാക്കി. സംസ്ഥാനത്ത് കൂടുതൽ നെല്ലുൽപാദിപ്പിക്കുന്ന പാലക്കാട് ജില്ലയിൽ സംഭരണം വൈകിയതിനാൽ കൊയ്തെടുത്ത പകുതി നെല്ലും കുറഞ്ഞ വിലയ്ക്ക് പൊതുവിപണിയിൽ സ്വകാര്യ മില്ലുകാർക്ക് നൽകാൻ കർഷകർ നിർബന്ധിതരായി. താങ്ങുവിലയിൽ രണ്ടുമുതൽ അഞ്ചുരൂപ വരെ കുറച്ചാണ് മില്ലുടമകൾ പൊതുമാർക്കറ്റിൽനിന്ന് നെല്ല് സംഭരിച്ചത്.
മഴ തുടങ്ങിയാൽ നെല്ല് മുളക്കുമെന്ന ഭീതിയിലാണ് കർഷകർ നെല്ല് വിറ്റത്. കിലോ നെല്ലിന് 23.50 രൂപ നിരക്കിലാണ് സപ്ലൈകോ സംഭരിക്കുന്നത്. സംഭരണം വൈകിയതോടെ ജ്യോതി നെല്ലിന് ശരാശരി 20 രൂപക്കും മറ്റുള്ളവക്ക് ശരാശരി 17 രൂപക്കുമാണ് മില്ലുടമകൾ സംഭരിച്ചത്. ഒരു ലക്ഷം ടൺ നെല്ലാണ് സപ്ലൈകോ ഒന്നാം വിളക്ക് ലക്ഷ്യമിട്ടത്. പാലക്കാട്, ആലത്തൂർ താലൂക്കുകളിൽ കൊയ്ത്ത് 75 ശതമാനവും പൂർത്തിയായി. 40,000 ടൺ ഇപ്പോൾതന്നെ മില്ലുടമകൾ സംഭരിച്ചതായിട്ടാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.