പത്മപുരസ്കാരം പ്രഖ്യാപിച്ചു; രണ്ട് മലയാളികള്‍ക്ക് പത്മശ്രീ
text_fieldsന്യൂഡൽഹി: റിപബ്ലിക് ദിനത്തിന് മുന്നോടിയായി പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. രണ്ട് മലയാളികള്‍ക്ക് പത്മശ്ര ീ. മൂഴിക്കല്‍ പങ്കജാക്ഷി, സത്യനാരായണന് മുണ്ടൂര്‍ എന്നിവര്‍ക്കാണ് പത്മശ്രീ. മൂഴിക്കല്‍ പങ്കജാക്ഷി നോക്കുവിദ് യാ കലാകാരിയാണ്. ഗ്രാമീണ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനാണ് സത്യനാരായണന് മുണ്ടൂര്‍ പത്മ പുരസ്കാരത്തിന് അര്‍ഹന ായത്.
എട്ടാം വയസുമുതല്‍ നോക്കുവിദ്യാ പാവകളിരംഗത്ത് പ്രവര്‍ത്തിക്കുന്ന പങ്കജാക്ഷി, ഈ കലാരൂപത്തിന്റെ പ്രചാ രണത്തിന് നല്കിയ സംഭാവനകള്‍ കണക്കിലെടുത്താണ് പത്മശ്രീ. കോട്ടയം മോനിപ്പള്ളി സ്വദേശിനിയാണ് പങ്കജാക്ഷി.
ഗ്ര ാമീണ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനും ഗ്രാമീണമേഖലയില്‍ വായനശാലകള്‍ വ്യാപിപ്പിച്ചതിനുമാണ് സത്യനാരായണന് പുരസ ്കാരം ലഭിച്ചത്. കേരളത്തില്‍ ജനിച്ച സത്യനാരായണന് മുണ്ടൂര്‍ 40 വര്‍ഷമായി അരുണാചല്‍ പ്രദേശിലാണ് താമസിക്കുന്നത ്. അരുണാചൽ പ്രദേശ് സർക്കാരാണ് മുണ്ടൂരിന്റെ പേര് നാമനിർദേശം നൽകിയത്.
പാവകളിയുടെ ജീവിതം; പങ് കജാക്ഷിക്ക് പത്മശ്രീ
ന്യൂഡൽഹി: നോക്കുവിദ്യ പാവകളി കലാകാരി മൂഴിക്കൽ പങ്കജാക്ഷി ക്ക് പത്മശ്രീ. അന്യംനിന്നു പോകുന്ന പരമ്പരാഗത കലാരൂപത്തെ സ്വന്തം പരിശ്രമത്തിലൂടെ സംരക്ഷിച്ച് ഈ മേഖലക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. രാമായണവും മഹാഭാരതവും ആസ്പദമാക്കിയുള്ള പാവകളിയാണിത്. കോട്ടയം സ്വദേശിയാണ് പങ്കജാക്ഷി.
അരുണാചലിെൻറ അങ്കിൾ മൂസ വഴി കേരളത്തിനൊരു പത്മശ്രീ
ന്യൂഡൽഹി: അരുണാചൽ പ്രദേശ് വഴി കേരളത്തിന് ഇക്കുറി അപൂർവമായൊരു പത്മശ്രീ. നാലു പതിറ്റാണ്ടു മുമ്പ് അരുണാചൽ പ്രദേശിലെത്തി വിദ്യാഭ്യാസ, വായനശാല രംഗത്ത് സേവനമനുഷ്ഠിക്കുന്ന സത്യനാരായണൻ മുണ്ടയാടാണ് റിപ്പബ്ലിക് ദിനം പ്രമാണിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരം നേടിയ മലയാളികളിൽ ഒരാൾ. അരുണാചൽ പ്രദേശുകാർക്ക് അക്ഷരവെളിച്ചം പകരുന്ന ‘അങ്കിൾ മൂസ’.
തൃശൂർ മുണ്ടയാട് ആറേങ്ങാട്ടുകര സ്വദേശിയായ സത്യനാരായണൻ വിവേകാനന്ദ കേന്ദ്രം പ്രവർത്തകനാണ്. നേരത്തേ മുംബൈയിൽ റവന്യൂ ഓഫിസറായിരുന്നു. ഉദ്യോഗം ഉപേക്ഷിച്ച് 1979ലാണ് അരുണാചൽ പ്രദേശിലെ ലോഹിത് എന്ന ഉൾനാട്ടിൽ ചേക്കേറിയത്. വായനശാല പ്രസ്ഥാനത്തിെൻറ അമരക്കാരനായി മാറി. 13 ബാംബൂസ ലൈബ്രറികൾ അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്. ഓരോന്നിലും 10,000ത്തിൽ കുറയാത്ത പുസ്തകങ്ങൾ.
ഗാർഹിക വായനശാല പ്രസ്ഥാനത്തിനും തുടക്കം കുറിച്ചു. കുട്ടികളുടെ അക്കാദമിക താൽപര്യങ്ങൾ പരിപോഷിപ്പിക്കുന്നതിനും വായനയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനും നടത്തിയ പ്രവർത്തനങ്ങളാണ് അരുണാചൽ പ്രദേശുകാർക്ക് അദ്ദേഹത്തെ അങ്കിൾ മൂസയാക്കിയത്.
സി.വി. പാപ്പച്ചനും മനോജ്കുമാറിനും രാഷ്ട്രപതിയുടെ പൊലീസ് മെഡൽ
ന്യൂഡൽഹി: മുൻ ഫുട്ബാൾ താരം സി.വി. പാപ്പച്ചൻ ഉൾപ്പെടെ കേരള പൊലീസിൽ 10 പേർക്ക് സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ. കൊച്ചി സി.ബി.ഐയിലെ അഡീഷനൽ സൂപ്രണ്ട് ടി.വി. ജോയിക്കും ലഖ്നോ എസ്.ബി.ഐ അഡീഷനൽ ഡെപ്യൂട്ടി ഡയറക്ടർ സിന്തിയ പണിക്കർക്കും വിശിഷ്ടസേവാ പൊലീസ് മെഡൽ ലഭിച്ചു.
കേരള പൊലീസിൽ സ്തുത്യർഹ സേവനത്തിനുള്ള അവാർഡിന് അർഹരായവർ: കെ. മനോജ്കുമാർ (എസ്.പി ആൻഡ് അസി. ഡയറക്ടർ, കെ.ഇ.പി.എ, തൃശ്ശൂർ), സി.വി. പാപ്പച്ചൻ, (ഡെപ്യൂട്ടി കമാൻഡൻറ്, ഇന്ത്യ റിസർവ് ബറ്റാലിയൻ, തൃശ്ശൂർ), എസ്. മധുസൂദനൻ (ഡെപ്യൂട്ടി സൂപ്രണ്ട്, എസ്.ബി.സി.ഐ.ഡി, പത്തനംതിട്ട), എസ്. സുരേഷ്കുമാർ (ഡെപ്യൂട്ടി സൂപ്രണ്ട്, ചങ്ങനാശ്ശേരി), എൻ.രാജൻ (ഡിവൈ.എസ്.പി, വിജിലൻസ് കോട്ടയം), കെ.സി. ഭുവനേന്ദ്രദാസ് (എസ്.സി.പി.ഒ, വിജിലൻസ് ആലപ്പുഴ), കെ. മനോജ്കുമാർ, (എ.എസ്.ഐ, ട്രാഫിക്, കണ്ണൂർ), എൽ. സാലുമോൻ, (അസി. കമാൻഡൻറ്, ഇന്ത്യ റിസർവ് ബറ്റാലിയൻ, തൃശ്ശൂർ) പി. രാഗേഷ്, (എ.എസ്.ഐ, ക്രൈംബ്രാഞ്ച്) കെ. സന്തോഷ്കുമാർ (എ.എസ്.ഐ, ജില്ലാ സ്പെഷൽ ബ്രാഞ്ച്, തൃശ്ശൂർ).റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ധീരതക്കുള്ള പൊലീസ് മെഡൽ 286 പേർക്കും വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡലിന് 93 പേരും സ്തുത്യർഹ സേവനത്തിനുള്ള പൊലീസ് മെഡലിന് 657 പേരുമാണ് അർഹരായത്.
സ്തുത്യർഹ സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ മറ്റു സർവിസിലെ മലയാളികൾ:
പി. മുരളീധരൻ (ഇൻസ്പെക്ടർ, സി.ആർ.പി.എഫ് പള്ളിപ്പുറം), ചന്ദ്രൻ കരുണാകരൻ (ഹെഡ് കോൺസ്റ്റബിൾ, എൻ.ഐ.എ, കൊച്ചി), ജിനി ജോബ് റോസമ്മ (ഇൻസ്പെക്ടർ, സി.ഐ.എസ്.എഫ്, ഫാക്ട് ഉദ്യോഗമണ്ഡൽ), എൻ.ജി ആൻറണി സുരേഷ് (ഓഫിസർ ഇൻ ചാർജ്, മണിപ്പൂർ), സുദർശൻ കുമാർ (എസ്.ഐ, എൻ.സി.ആർ.ബി), പി.പി. ജോയ് (എ.എസ്.സി, റെയിൽവേ നവി മുംബൈ), കെ. രാജശേഖരൻ (സി.ആർ.പി.എഫ്, ആവഡി), സുരേഷ്കുമാർ (എ.എസ്.ഇ, സി.ഐ.എസ്.എഫ്, ഉറി), പി. ഭാസ്കരൻ (എസ്.ഐ, പുതുച്ചേരി), സ്റ്റീഫൻ മാത്യു ആൻറണി ( അസി. കമീഷണർ, ആൻറി ടെററിസ്റ്റ് സ്ക്വാഡ്, മുംബൈ), വി. അനിൽകുമാർ (ഡെപ്യൂട്ടി സൂപ്രണ്ട്, ക്രൈംബ്രാഞ്ച് സി.ഐ.ഡി, തിരുനെൽവേലി), എൻ. ജയചന്ദ്രൻ, (സ്പെഷൽ എസ്.ഐ, വിജിലൻസ് ചെന്നൈ), വൈ. ചന്ദ്രശേഖരൻ (സ്പെഷൽ എസ്.ഐ വിജിലൻസ്, ചെന്നൈ), ആർ. വേണുഗോപാൽ (കമാൻഡൻറ്, തെലുങ്കാന), ഡി. രമേഷ് ബാബു ( സീനിയർ കമാൻഡോ, തെലുങ്കാന), എം. നന്ദകുമാർ (ഇൻസ്പെക്ടർ, സി.ഐ.ഡി, ചെന്നൈ), കെ.എൻ. കേശവൻ (എ.എസ്.ഐ- ചിറ്റൂർ, ആന്ധ്രപ്രദേശ്), ഹരിഷ് ഗോപിനാഥൻ നായർ (എസ്.ഐ.ബി, തിരുവനന്തപുരം), ടി.ജെ. വിജയൻ (ഇൻസ്പെക്ടർ, സി.ആർ.പി.എഫ്, റായ്പുർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.