മുരളീധരനെ കുറിച്ച് സന്ദീപ് പറഞ്ഞത് കേട്ടപ്പോൾ വിഷമം തോന്നിയെന്ന് പത്മജ: ‘വെറുതെ എന്തിനാ ആനച്ചന്തക്കാരൻ ആക്കിയത്? അവരൊക്കെ സുന്ദരന്മാർ അല്ലെ?’
text_fieldsതൃശൂർ: ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യരെ വിടാതെ പിന്തുടർന്ന് ബി.ജെ.പി നേതാവ് പത്മജ വേണുഗോപാൽ. സന്ദീപ് കോൺഗ്രസിൽ ചേർന്ന് രണ്ടുദിവസത്തിനകം അദ്ദേഹത്തെ കുറിച്ച് അഞ്ച് ഫേസ്ബുക് കുറിപ്പുകളാണ് പത്മജ പോസ്റ്റ് ചെയ്തത്. കെ. മുരളീധരനെ കുറിച്ച് സന്ദീപ് നടത്തിയ പരാമർശത്തെ കുറിച്ചാണ് ഏറ്റവുമൊടുവിലത്തെ പോസ്റ്റ്. ‘ആന, കടൽ, മോഹൻലാൽ, കെ. മുരളീധരൻ എന്നിവ എത്ര കണ്ടാലും മടുക്കില്ല’ എന്ന സന്ദീപിന്റെ പരാമർശം കേട്ടപ്പോൾ വിഷമം തോന്നിയെന്നാണ് പത്മജ പറയുന്നത്.
‘ഇത്രയും വലിയ നേതാക്കൾ ഉണ്ടായിട്ടും ഇന്ന് തന്നെ കെ. മുരളീധരനെ കാണാൻ എന്തിനു ഓടി പിടഞ്ഞു പോയി? ഒരു കാര്യം മനസ്സിലായി. ഇവർക്കൊക്കെ കോൺഗ്രസിൽ ആകെ പേടി കെ. മുരളീധരനെ മാത്രമാണ്. പിന്നെ ഒരു സുഖിപ്പിക്കലും. പക്ഷെ, എനിക്ക് ഒരു വിഷമം തോന്നിയത്, കാണാൻ സുന്ദരൻ അല്ലെങ്കിലും മോശമല്ലാത്ത ഒരാളെ കാണുമ്പോൾ നമ്മൾ പറയാറുണ്ട് മോശമില്ല ഒരു ആന ചന്തം ഒക്കെ ഉണ്ട്. വെറുതെ എന്തിനാ മോഹൻലാലിനെയും കെ. മുരളീധരനെയും ആന ചന്തക്കാരൻ ആക്കിയത്? അവരൊക്കെ സുന്ദരന്മാർ അല്ലെ?’ പത്മജ കുറിപ്പിൽ ചോദിച്ചു.
‘സന്ദീപ് വാരിയരെ പറ്റി ഇനി ഒരു പോസ്റ്റ് ഇടാൻ താല്പര്യമില്ല. കാരണം അതിനുള്ള ഒരു വലുപ്പം അദ്ദേഹത്തിനുണ്ടോ എന്ന് പലരും ചോദിക്കുന്നു’ എന്ന ആമുഖത്തോടെയാണ് ഈ കുറിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പല പാർട്ടികൾ മാറി വന്ന സന്ദീപ് വാര്യരെ കൊണ്ട് നടക്കാൻ മാത്രം കോൺഗ്രസ്സും മുസ്‍ലിംലീഗും അധഃപതിച്ചോ എന്ന് ഇന്നലെ പത്മജ ചോദിച്ചിരുന്നു. സന്ദീപിന് ഏഴര ശനി കാലത്തെ കണ്ടകശനി ആണെന്നും കണ്ടകശനി കൊണ്ടേ പോകൂ എന്നും പത്മജ പറഞ്ഞു. ‘വി.ഡി സതീശൻ ഒരു കാര്യം പറഞ്ഞു, ഞാൻ സന്ദീപ് വാര്യരെ നന്നായി ഉപയോഗിക്കും എന്ന്. പക്ഷെ ഒരു കാര്യം മാത്രം പറഞ്ഞില്ല അതു കഴിഞ്ഞാൽ ചവറ്റു കോട്ടയിൽ ഉപേക്ഷിക്കും എന്ന്. എന്തായാലും ഇപ്പോൾ കോൺഗ്രസിലെ വീരന്മാരായ നേതാക്കൾക്ക് മിണ്ടാട്ടം ഇല്ല. ഷാഫി പറമ്പിലിനെ പോലെയുള്ളവർ പറഞ്ഞാൽ പോലും അനുസരിക്കേണ്ട ഗതികേട്. സീനിയർ നേതാക്കളോട് പുച്ഛം അല്ലെ?ഗതികെട്ടാൽ പുലി പുല്ലും തിന്നും എന്ന് പലനേതാക്കളുടെയും മുഖം കണ്ടപ്പോൾ തോന്നി. കഷ്ടം വാര്യരെ നിങ്ങളുടെ ഭാവി ആലോചിച്ചപ്പോൾ. വിഷമിക്കേണ്ട .എന്തായാലും കുറച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് പുറത്തേക്കു പോകേണ്ടി വരും. മൂന്നു പാർട്ടികൾ പരീക്ഷിച്ച സ്ഥിതിക്ക് കൊച്ചു കൊച്ചു പാർട്ടികൾ ഉണ്ട്. അവരോടൊക്കെ ഒരു ബന്ധം വെക്കുന്നത് നന്നായിരിക്കും. എന്തായാലും 20ാംതീയതി കഴിഞ്ഞാൽ താങ്കളെ ഒന്നിലും അധികം കാണാൻ പറ്റില്ലല്ലോ എന്ന വിഷമത്തോട് കൂടി നിർത്തുന്നു’ -കുറിപ്പിൽ പറഞ്ഞു.
‘നിങ്ങൾ എത്ര വലിയ കുഴിയിൽ ആണ് വീണിരിക്കുന്നത് എന്ന് നിങ്ങൾക്ക് അറിയില്ല. ഇനി ഇത്രയും കാലം ശർദിച്ചതൊക്കെ വിഴുങ്ങണ്ടേ?’ എന്നും പത്മജ ചോദിച്ചിരുന്നു.
പത്മജ സന്ദീപിനെ കുറിച്ച് എഴുതിയ കുറിപ്പുകളുടെ പൂർണരൂപം:
സന്ദീപ് വാരിയരെ പറ്റി ഇനി ഒരു പോസ്റ്റ് ഇടാൻ താല്പര്യമില്ല. കാരണം അതിനുള്ള ഒരു വലുപ്പം അദ്ദേഹത്തിനുണ്ടോ എന്ന് ഒരു പലരും ചോദിക്കുന്നു. ഇന്ന് തന്നെ ഇത്രയും വലിയ നേതാക്കൾ ഉണ്ടായിട്ടും കെ. മുരളീധരനെ കാണാൻ എന്തിനു ഓടി പിടഞ്ഞു പോയി? ഒരു കാര്യം മനസ്സിലായി. ഇവർക്കൊക്കെ കോൺഗ്രസിൽ ആകെ പേടി കെ. മുരളീധരനെ മാത്രമാണ്. പിന്നെ ഒരു സുഖിപ്പിക്കലും. പക്ഷെ, എനിക്ക് ഒരു വിഷമം തോന്നിയത് പണ്ട് പറഞ്ഞു കേട്ടിട്ടുള്ളത് കാണാൻ സുന്ദരൻ അല്ലെങ്കിലും മോശമല്ലാത്ത ഒരാളെ കാണുമ്പോൾ നമ്മൾ പറയാറുണ്ട് മോശമില്ല ഒരു ആന ചന്തം ഒക്കെ ഉണ്ട്. വെറുതെ എന്തിനാ മോഹൻലാലിനെയും കെ. മുരളീധരനെയും ആന ചന്തക്കാരൻ ആക്കിയത്? അവരൊക്കെ സുന്ദരന്മാർ അല്ലെ? വി.ഡി. സതീശൻ പറഞ്ഞിട്ടുണ്ട് സന്ദീപ് വാരിയരുടെ കഴിവ് കാര്യമായി ഉപയോഗിക്കും എന്ന്. ആകെ അദ്ദേഹത്തിന് കഴിവുള്ളത് മീഡിയയയിൽ വന്നു ആളുകളെ തെറി പറയാൻ ആണ്. അതു വീണ്ടും പ്രതീക്ഷിക്കാം എന്ന് മാത്രം. ബി ജെ പി ക്കാർ ജാഗ്രതെ
`````````
ഇത്ര മാത്രം അധഃപതിച്ചോ കോൺഗ്രസ്സും മുസ്ലിം ലീഗും ? അല്ലെങ്കിൽ പല പാർട്ടികൾ മാറി വന്ന സന്ദീപ് വാര്യരെ പോലെയുള്ള ബിജെപി യുടെ ഒരു നേതാവ് പോലും അല്ലാത്ത ഒരാളെ കൊണ്ട് നടക്കുന്നത് കണ്ടപ്പോൾ ചോദിച്ചു പോയതാണ്? കുറെ ആളുകൾക്ക് ഏഴര ശനി തുടങ്ങുന്ന കാലമാണത്രെ. എനിക്ക് ഉറപ്പാണ് സന്ദീപിന് ഏഴര ശനി കാലത്തെ കണ്ടകശനി ആണ്. കണ്ടകശനി കൊണ്ടേ പോകു എന്ന് കേട്ടിട്ടുണ്ട്.
എന്തായാലും ഇപ്പോൾ കെപിസിസി പ്രസിഡന്റിന്റെ കൂടി ചുമതല വഹിക്കുന്ന വി ഡി സതീശൻ ഒരു കാര്യം പറഞ്ഞു ഞാൻ സന്ദീപ് വാര്യരെ നന്നായി ഉപയോഗിക്കും എന്ന്. പക്ഷെ ഒരു കാര്യം മാത്രം പറഞ്ഞില്ല അതു കഴിഞ്ഞാൽ ചവറ്റു കോട്ടയിൽ ഉപേക്ഷിക്കും എന്ന് .എന്തായാലും ഇപ്പോൾ കോൺഗ്രസിലെ വീരന്മാരായ നേതാക്കൾക്ക് മിണ്ടാട്ടം ഇല്ല. ഷാഫി പറമ്പിളിനെ പോലെയുള്ളവർ പറഞ്ഞാൽ പോലും അനുസരിക്കേണ്ട ഗതികേട്. സീനിയർ നേതാക്കളോട് പുച്ഛം അല്ലെ?ഗതികെട്ടാൽ പുലി പുല്ലും തിന്നും എന്ന് പലനേതാക്കളുടെയും മുഖം കണ്ടപ്പോൾ തോന്നി. കഷ്ടം വാര്യരെ നിങ്ങളുടെ ഭാവി ആലോചിച്ചപ്പോൾ. വിഷമിക്കേണ്ട .എന്തായാലും കുറച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് പുറത്തേക്കു പോകേണ്ടി വരും.
മൂന്നു പാർട്ടികൾ പരീക്ഷിച്ച സ്ഥിതിക്ക് കൊച്ചു കൊച്ചു പാർട്ടികൾ ഉണ്ട്. അവരോടൊക്കെ ഒരു ബന്ധം വെക്കുന്നത് നന്നായിരിക്കും. എന്തായാലും 20ാംതീയതി കഴിഞ്ഞാൽ താങ്കളെ ഒന്നിലും അധികം കാണാൻ പറ്റില്ലല്ലോ എന്ന വിഷമത്തോട് കൂടി നിർത്തുന്നു
------------------
സന്ദീപ് വാര്യർ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു എന്നതിന്റെ പേരിൽ ഒരു ബിജെപി നേതാവുംഅദ്ദേഹത്തെ "" തന്തയ്ക്ക് പിറക്കാത്തവൻ "" എന്നു പറഞ്ഞ് അദ്ദേഹത്തിന്റെ അമ്മയെ അപമാനിക്കുന്ന രീതിയിൽ അധിക്ഷേപിച്ചില്ല.. കാരണം അങ്ങനെ പറയുന്നത് നീചവും നികൃഷ്ടവും ആണ് എന്ന് ബിജെപിക്ക് നേതാക്കൾക്ക് അറിയാം..
പക്ഷേ ഞാൻ കോൺഗ്രസ് വിട്ടപ്പോൾ എന്റെ അച്ഛനെയും അമ്മയെയും അപമാനിച്ച ആളാണ് പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർത്ഥി ആയ ആ കൊച്ചു പയ്യൻ (ബിജെപിയും കോൺഗ്രസും തമ്മിലുള്ള വ്യത്യാസം അതാണ്..)
-----------
കഷ്ടം സന്ദീപേ ,നിങ്ങൾ എത്ര വലിയ കുഴിയിൽ ആണ് വീണിരിക്കുന്നത് എന്ന് നിങ്ങൾക്ക് അറിയില്ല. ഇനി ഇത്രയും കാലം ശർദിച്ചതൊക്കെ വിഴുങ്ങണ്ടേ? കെപിസിസി പ്രസിഡന്റ് ഇതൊന്നും അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു . 2 ദിവസമായി ഷാഫിയും സന്ദീപ് വാറിയരും എവിടെ ആയിരുന്നു എന്ന് അന്വേക്ഷിച്ചാൽ മതി. സന്ദീപേ ആ ഇരിക്കുന്നതിൽ 2. പേർക്ക് നിങ്ങളെ ഇലക്ഷന് വരെ ആവശ്യമുണ്ട് .ബാക്കിയുള്ളവർക്ക് നിങ്ങൾ വരുന്നതിൽ തീരെ താല്പര്യമില്ല .മുങ്ങാൻ പോകുന്ന കപ്പലിൽ ആണല്ലോ സന്ദീപേ നിങ്ങൾ പോയി കയറിയത് ? സ്നേഹത്തിന്റെ കടയിൽ അല്ലാ നിങ്ങൾ മെമ്പർഷിപ് എടുത്തത് .വെറുപ്പിന്റെയും പാപികളുടെയും ഇടയിലേക്കാണ് നിങ്ങൾ ചെന്ന് എത്തിയിരിക്കുന്നത് .അതു കാലം തെളിയിക്കും
----------------
സന്ദീപ് വാര്യർ പാണക്കാട് തങ്ങളെ കാണാൻ യാത്ര തിരിച്ചപ്പോൾ, സന്ദീപിന്റെ സ്വന്തം നാട്ടിലെ സഹപ്രവർത്തകർ യാത്രതിരിച്ചത് പാലക്കാട്ടേക്കാണ്.... C കൃഷ്ണകുമാറിന്റെ വിജയത്തിനായി അവർ സജീവമായി രംഗത്ത്’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.