‘പാലക്കാട് ഒരു ആൺകുട്ടി പോലും ഇല്ലേ മത്സരിപ്പിക്കാൻ? കോൺഗ്രസുകാർക്ക് ഇയാളെ മാത്രമേ കിട്ടിയുള്ളു’; രാഹുലിനെ പരിഹസിച്ച് പത്മജ
text_fieldsതിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ പരിഹാസ കുറിപ്പുമായി ബി.ജെ.പി നേതാവ് പത്മജ വേണുഗോപാൽ. പാലക്കാട് ഒരു ആൺകുട്ടി പോലും ഇല്ലേ മത്സരിപ്പിക്കാനെന്നും കോണ്‍ഗ്രസുകാര്‍ക്ക് ഇയാളെ മാത്രേ കിട്ടിയുള്ളൂവെന്നും പത്മജ ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.
കെ. കരുണാകരന്റെ മകന് അവർ സീറ്റ് കൊടുക്കില്ലെന്ന് താൻ നേരത്തെ പറഞ്ഞതാണെന്നും പാലക്കാട് ജില്ലാ നേതൃത്വം ഒറ്റകെട്ടായി പറഞ്ഞിട്ടും സംസ്ഥാന നേതൃത്വം കെ. മുരളീധരന് സീറ്റ് നിഷേധിച്ചെന്നും കുറിപ്പിൽ പറയുന്നു. ഉപതെരഞ്ഞെടുപ്പുകളുടെ തീയതി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് യു.ഡി.എഫിന്‍റെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ചേലക്കരയിൽ മുൻ എം.പി രമ്യ ഹരിദാസും രാഹുൽ ഗാന്ധി വിട്ടൊഴിഞ്ഞ വയനാട് ലോക്സഭ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയുമാണ് സ്ഥാനാർഥികൾ.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെയും വടകര എം.പി ഷാഫി പറമ്പിലിന്‍റെയും പിന്തുണയാണ് രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂല ഘടകമായത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;
പാലക്കാട് ശ്രീ രാഹുൽ മങ്കൂട്ടം മത്സരിക്കുന്നു എന്ന് കേട്ടു. ഞാൻ പറഞ്ഞതെല്ലാം ശരിയായി വരുന്നു.പാലക്കാട് ഒരു ആൺകുട്ടി പോലും ഇല്ലേ മത്സരിപ്പിക്കാൻ? കെ.കരുണാകരന്റെ കുടുംബത്തെ ( പ്രത്യേകിച്ച് ഞങ്ങളുടെ അമ്മയെ )കരി വാരിപൂശിയ ഇയാളെ മാത്രമേ കോൺഗ്രെസ്സ്കാർക്ക് കിട്ടിയുള്ളൂ ഇലക്ഷന് മത്സരിപ്പിക്കാൻ? കെ.മുരളീധരന്റെ പേര് കേട്ടിരുന്നു .ഞാൻ അപ്പോഴേ പറഞ്ഞു കെ.കരുണാകരന്റെ മകന് അവർ സീറ്റ് കൊടുക്കില്ല എന്ന് .പറഞ്ഞത് ശരിയായില്ലേ ? പാലക്കാട് ജില്ലാ നേതൃത്വം ഒറ്റകെട്ടായി പറഞ്ഞിട്ടും സംസ്ഥാന നേതൃത്വം കെ.മുരളീധരന് സീറ്റ് നിഷേധിച്ചു ഇത് ആരും ഇല്ല എന്ന് പറയണ്ട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.