പത്മജ വേണുഗോപാൽ ബി.ജെ.പിയുമായി വിലപേശലിന്
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതാവും മുൻ കേരള മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ ബി.ജെ.പി നേതൃത്വവുമായി വിലപേശൽ ചർച്ചകൾക്കായി ഡൽഹിയിലെത്തി. പാർട്ടിയിൽ ചേർന്നാൽ രാജ്യസഭ സീറ്റ് വേണമെന്ന പത്മജയുടെ ആവശ്യത്തോട് ബി.ജെ.പി കേന്ദ്ര നേതൃത്വം അനുകൂലമായി പ്രതികരിച്ചിട്ടില്ല.
കേരളത്തിലെ കോൺഗ്രസിന്റെ എക്കാലത്തെയും പ്രമുഖ നേതാവിന്റെ മകൾ എന്ന നിലയിൽ പ്രചാരണത്തിന് ഉപയോഗപ്പെടുമെങ്കിലും രാജ്യസഭ സീറ്റിന് അവർ അർഹയല്ലെന്ന വിലയിരുത്തലിലാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം. പത്മജ വ്യാഴാഴ്ച ബി.ജെ.പിയിൽ ചേരുമെന്ന് കേരള നേതാക്കൾ പറയുന്നുണ്ടെങ്കിലും കേന്ദ്ര ഓഫിസിൽനിന്ന് ഇതുസംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ല. അവർ പാർട്ടിയിൽ ചേരുന്ന തീയതിയോ സമയമോ നിശ്ചയിച്ചിട്ടില്ലെന്നും എന്തെങ്കിലുമുണ്ടെങ്കിൽ വ്യാഴാഴ്ച അറിയിക്കാമെന്നും ബി.ജെ.പി ഓഫിസ് വ്യക്തമാക്കി.
ബി.ജെ.പിയില്‍ ചേരുമെന്ന പ്രചാരണം തള്ളി ഫേസ്ബുക്കിൽ ഇട്ട കുറിപ്പ് പത്മജ പിൻവലിച്ചത് അഭ്യൂഹം ശക്തമാക്കുന്നു. ‘‘താന്‍ ബി.ജെ.പിയില്‍ പോകുന്നു എന്നൊരു വാര്‍ത്ത ഏതോ മാധ്യമത്തില്‍ വന്നുവെന്ന് കേട്ടു. എവിടെനിന്നാണ് വന്നതെന്ന് അറിയില്ല. ഒരു ചാനല്‍ ചോദിച്ചപ്പോള്‍ ഈ വാര്‍ത്ത താന്‍ നിഷേധിച്ചതാണ്. ഇപ്പോഴും അത് ശക്തമായി നിഷേധിക്കുന്നു. ഭാവിയില്‍ പോകുമോയെന്ന ചോദ്യത്തിന് നാളത്തെ കാര്യം എങ്ങനെ പറയാനാകും എന്ന് തമാശയായി മറുപടി നൽകി. അത് ഇങ്ങനെ വരും എന്ന് വിചാരിച്ചില്ല’’ എന്നാണ് അവർ ഫേസ്ബുക്കിൽ കുറിച്ചത്. ഇത് പിന്നീട് ഡിലീറ്റ് ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം പത്മജ ബി.ജെ.പിയിൽ ചേരുമെന്ന തരത്തിലാണ് നേരത്തെ വാർത്ത വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.