ശബരിമലയിലെ ആചാരങ്ങൾ മാറ്റിമറിക്കപ്പെട്ടിട്ടുണ്ട് –എ. പത്മകുമാർ
text_fieldsശബരിമല: ശബരിമലയിലെ പഴയ ആചാരങ്ങളെല്ലാം കാലാകാലങ്ങളിൽ മാറ്റിമറിക്കപ്പെട്ടി ട്ടുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡൻറ് എ. പത്മകുമാർ. സന്നിധാനത്ത് മാധ്യമപ് രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല യുവതി പ്രവേശന വിഷയത്തിൽ ദേവസ്വംബോർഡ് നിലപാട് മാറ്റിയിട്ടില്ല. ആചാരാനുഷ്ഠാനങ്ങൾ പാലിക്കണമെന്നതിനാലാണ് ബോർഡ് സുപ്രീംകോടതിയിൽ സാവകാശ ഹരജി നൽകിയത്. റിവ്യൂ ഹരജികളിൽ സുപ്രീംകോടതി വിധി വരുന്നതോടെ കാര്യങ്ങൾ ശുഭകരമാകുമെന്നാണ് പ്രതീക്ഷ.
തന്ത്രി ഉൾെപ്പടെ ആചാര്യന്മാരുമായി ആലോചിച്ചുവേണം ക്ഷേത്രകാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത്. ശബരിമലയുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ പലതും നിലനിര്‍ത്താനാണ് ബോര്‍ഡ് ശ്രമിക്കുന്നത്. മുമ്പ് ശബരിമല ഭക്തര്‍ ദര്‍ശനം നടത്തിയിരുന്നത് ഭസ്മക്കുളത്തില്‍ കുളിച്ചശേഷം ആയിരുന്നു. ഇന്ന് അതില്ല. അത് കുഴിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. മണിക്കിണര്‍ തുറക്കുന്നതിനെക്കുറിച്ചും ആലോചിച്ചുവരികയാണ്. പമ്പയിൽ പുതിയ പാലത്തിെൻറ നിർമാണം മാർച്ചോടെ ആരംഭിക്കാനാകുമെന്നാണ് കരുതുന്നത്.
ചില കുപ്രചാരണങ്ങളുടെ ഭാഗമായി വരുമാനത്തില്‍ കുറവുവന്നാലും പരിഹരിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ കൂടെയുണ്ടെന്ന ഉത്തമവിശ്വാസമുണ്ട്. എത്ര തുക കുറവുണ്ടായാലും ജീവനക്കാര്‍ക്കും ബന്ധപ്പെട്ടവര്‍ക്കും കുഴപ്പംവരാതെ ബോര്‍ഡ് നോക്കും. 18 കോടി മുടക്കി അടുത്ത സീസണ് മുമ്പ് ചെങ്ങന്നൂരെ കുന്നത്ത് ക്ഷേത്രത്തിൽ തീർഥാടകർക്ക് സൗകര്യമൊരുക്കും. വിരിവെക്കൽ അടക്കം ലഭ്യമാകും വിധത്തിൽ രണ്ട് സദ്യാലയങ്ങൾ കൂടി നിർമിക്കും. പത്തനംതിട്ടയിൽ സ്ഥിരം ഇടത്താവളം നിർമിക്കാനും പദ്ധതിയുണ്ട്.
കോൺഗ്രസിലേക്ക് തന്നെ ക്ഷണിച്ച കെ. മുരളീധരൻ എം.എൽ.എ സ്വന്തം പാർട്ടിയിൽ സ്ഥാനം ഉറപ്പിക്കണം. രാമൻനായരെ കൂടെനിർത്താൻ കഴിയാത്തവരാണ് തന്നെ കോൺഗ്രസിലേക്ക് ക്ഷണിക്കുന്നത്. കണ്ണടക്കുന്ന കാലത്ത് ഇത്രയുംനാൾ പിടിച്ച കൊടി പുതച്ചുകിടക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തില്‍ ബോര്‍ഡ് അംഗങ്ങളായ കെ.പി. ശങ്കരദാസ്, അഡ്വ. എന്‍. വിജയകുമാര്‍, ദേവസ്വം കമീഷണര്‍ എന്‍. വാസു, ചീഫ് എന്‍ജിനീയര്‍ ശങ്കരന്‍പോറ്റി എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.