പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതില്‍ സമവായപ്രതീക്ഷയുമായി അമിക്കസ്ക്യൂറി
text_fieldsതിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘ബി നിലവറ’ തുറക്കുന്നതില്‍ അഭിപ്രായസമന്വയമുണ്ടാകണമെന്നും ഇൗ വിഷയത്തിൽ സമവായപ്രതീക്ഷയുണ്ടെന്നും സുപ്രീംകോടതി നിയോഗിച്ച അമിക്കസ്ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം.
ക്ഷേത്രത്തിലെ മൂലവിഗ്രഹ പരിശോധന പൂര്‍ത്തിയാക്കിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി നിലവറ തുറക്കുന്നത് സംബന്ധിച്ച് രാജകുടുംബവുമായി ചര്‍ച്ച നടത്തിയിരുന്നു. മറ്റ് തലങ്ങളിലും ചര്‍ച്ച നടക്കുകയാണ്. തീരുമാനവും നടപടിയും തികച്ചും സുതാര്യമായിരിക്കും.
ഇൗ വിഷയത്തിൽ എല്ലാ വകുപ്പും പരിശോധിക്കേണ്ടതുണ്ട്. സര്‍ക്കാറില്‍നിന്ന് ഇതിന് നല്ല പിന്തുണയാണ് ലഭിക്കുന്നത്. എന്നാല്‍, ഉന്നതതലത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്ക് സാധിച്ചിട്ടില്ല. രാജകൊട്ടാരം, രാഷ്ട്രീയനേതൃത്വം, പൊതുസമൂഹം എന്നിവയുടെ അഭിപ്രായമെല്ലാം ഇൗ വിഷയത്തിൽ ആരായും. എല്ലാവരുടെയും ഐക്യത്തോടെ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിലെ മൂലവിഗ്രഹത്തില്‍ കാര്യമായ ലോപമുണ്ടെന്നത് തെറ്റായ അഭിപ്രായമാണ്. ചെറിയ വിള്ളലുകള്‍ നേരത്തേ കണ്ടെത്തിയിരുന്നു. ഇപ്പോള്‍ നടത്തിയ വിശദമായ പരിശോധനയിലും നേരിയ ലോപം മാത്രമാണ് കണ്ടെത്തിയത്. അത് ഒഴിവാക്കാവുന്നതോ വിദഗ്ധരെക്കൊണ്ട് ചെറിയതോതില്‍ പരിഹരിക്കാവുന്നതോ ആണ്.
ഈ രംഗത്ത് വൈദഗ്ധ്യമുള്ള വേഴപ്പറമ്പ് ബ്രഹ്മദത്തന് നമ്പൂതിരിപ്പാടിനെ ഇതിന് ചുമതലപ്പെടുത്തും. മറ്റ് വിഗ്രഹങ്ങളിലും പരിശോധന വേണമെന്ന അഭിപ്രായമുണ്ട്. പരിശോധനയും ആവശ്യമായി വന്നാല്‍ വേഗത്തിലുള്ള അറ്റകുറ്റപ്പണിയും നടത്തുമെന്നും ഗോപാല്‍ സുബ്രഹ്മണ്യം പറഞ്ഞു. സന്ദര്‍ശനം തൃപ്തികരമായിരുന്നെന്നും അമിക്കസ്ക്യൂറി കൂട്ടിച്ചേർത്തു.
ക്ഷേത്രത്തിലെ മൂലവിഗ്രഹ പരിശോധന നടത്തിയ വിദഗ്ധസമിതി അംഗങ്ങളുമായും ഗോപാൽ സുബ്രഹ്മണ്യം ചർച്ച നടത്തി. എന്നാൽ, ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്തിമതീരുമാനമുണ്ടാകാൻ ഇനിയും കാത്തിരിക്കേണ്ടിവരുമെന്നാണ് വ്യക്തമാകുന്നത്. നിലവറ തുറക്കരുതെന്ന നിലപാടിലുറച്ചാണ് തിരുവിതാംകൂർ രാജകുടുംബം. ബി നിലവറ ആചാരത്തിെൻറ ഭാഗമാണെന്ന് രാജകുടുംബം പറയുേമ്പാൾ നിലവറ തുറന്ന് പരിശോധിക്കണമെന്ന ആവശ്യം പല കോണുകളിൽനിന്നും ശക്തവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.