ചുരിദാര്‍ ധരിച്ച് പ്രവേശിക്കുന്നതിനെ അനുകൂലിച്ച് തിരുവിതാംകൂര്‍ രാജകുടുംബാംഗം
text_fields
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില്‍ സ്ത്രീകള്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കുന്നതിനെ അനുകൂലിച്ച് തിരുവിതാംകൂര്‍ രാജകുടുംബാംഗം രംഗത്ത്.
ചുരിദാര്‍ പാടില്ളെന്ന് ഭരണസമിതിയിലെ രാജകുടുംബത്തിന്‍െറ പ്രതിനിധി ആദിത്യവര്‍മ വ്യക്തമാക്കിയതിനുപിന്നാലെയാണ് ഇളയ തലമുറയില്‍പെട്ട ലക്ഷ്മീഭായി രംഗത്തുവന്നത്.
പട്ടുപാവാടയോ മറ്റോ ധരിക്കണമെന്ന നിലപാടാണ് ആദിത്യവര്‍മ സ്വീകരിച്ചത്. ആദിത്യവര്‍മയുടെ മാതൃസഹോദരീപുത്രിയാണ് ലക്ഷ്മീഭായി. ചുരിദാര്‍ ധരിക്കുന്നതില്‍ കുഴപ്പമില്ളെന്ന് ലക്ഷ്മീഭായി ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസര്‍ കെ.എന്‍. സതീഷിന് കത്തുനല്‍കി.
ചുരിദാര്‍ ഇന്ത്യന്‍ സ്ത്രീകളുടെ പരമ്പരാഗതവസ്ത്രമാണെന്നും കത്തിലുണ്ട്.
ചുരിദാറിനുമുകളില്‍ മുണ്ട് ധരിച്ചുമാത്രമേ ക്ഷേത്രത്തില്‍ കയറാവൂവെന്ന വാദം വിചിത്രവും അപഹാസ്യവുമാണെന്നും അവര്‍ വ്യക്തമാക്കി. ചുരിദാര്‍ ധരിച്ച് സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്ന എക്സിക്യൂട്ടിവ് ഓഫിസര്‍ കെ.എന്‍. സതീഷിന്‍െറ ഉത്തരവ് നടപ്പാക്കാന്‍ ശ്രമിച്ചതിനെതിരെ ബുധനാഴ്ച ക്ഷേത്രത്തിനുമുന്നില്‍ ഹൈന്ദവ സംഘടനകള്‍ ഉപരോധം നടത്തിയിരുന്നു. ചുരിദാര്‍ ധരിച്ചത്തെിയ സ്ത്രീകളെ തടഞ്ഞ് മുണ്ടുടുപ്പിച്ച് കടത്തിവിടുകയും ചെയ്തു. എന്നാല്‍, മേല്‍മുണ്ട് ചുറ്റാതെയും നിരവധി പേര്‍ ചുരിദാറിട്ട് പ്രവേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.