ക്ഷേത്ര ഭരണം സർക്കാറിന് നൽകിയത് ഹൈകോടതി; തിരുത്തി സുപ്രീംകോടതി
text_fieldsവർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രഭരണത്തിൽ തിരുവിതാംകൂർ രാജകുടുംബത്തിെൻറ അധികാരം അംഗീകരിച്ച് സുപ്രീംകോടതി വിധി പുറത്ത് വന്നത്. ക്ഷേത്ര ഭരണത്തിെൻറ നിയന്ത്രണം പൂർണമായും സർക്കാറിന് നൽകാനായിരുന്നു 2011ലെ ഹൈകോടതി വിധി. 1991 ജൂലൈ 20ന് അവസാന രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ മരിക്കുന്നത് വരെ ക്ഷേത്രഭരണം അദ്ദേഹത്തിനായിരുന്നു. എന്നാൽ, രാജാവിെൻറ മരണശേഷം ഭരണഘടനയുടെ 366(22) അനുേഛദപ്രകാരം തിരുവിതാംകൂർ രാജാവ് സംസ്ഥാന സർക്കാറാണെന്ന വാദത്തിെൻറ അടിസ്ഥാനത്തിലായിരുന്നു ഹൈകോടതി വിധി.
ഹൈകോടതി വിധിയിലെ പ്രധാന നിരീക്ഷണങ്ങൾ
ട്രസ്റ്റോ നിയമാനുസൃതമായ സമിതിയോ രൂപവത്കരിച്ച് മൂന്ന് മാസത്തിനകം ക്ഷേത്രം ഏറ്റെടുക്കണമെന്ന് 2011 ജനുവരി 31ലെ വിധിയിൽ ഹൈകോടതി നിർദേശിച്ചു. ക്ഷേത്രങ്ങളും സ്വത്തുക്കളും ഏറ്റെടുത്തതിന് ശേഷം നിലവിലെ ആചാരനുഷ്ഠാനങ്ങൾ പ്രകാരമുള്ള പ്രവർത്തനങ്ങൾ തുടരണം. സർക്കാർ നിയോഗിക്കുന്ന സമിതി എല്ലാ നിലവറകളും തുറന്ന് അമൂല്യമായ വസ്തുക്കൾ പുറത്തെടുത്ത് മ്യൂസിയം സജ്ജമാക്കി അതിൽ സൂക്ഷിക്കണം. പൊതുജനങ്ങൾക്കും ഭക്തർക്കും വിനോദ സഞ്ചാരികൾക്കും ഇവ കാണാൻ സൗകര്യപ്രദമാകും വിധം ക്ഷേത്ര പരിസരത്ത് തന്നെ മ്യൂസിയം സ്ഥാപിക്കണമെന്നും ഹൈകോടതി വിധിയിൽ വ്യക്തമാക്കിയിരുന്നു.
നിലവിൽ ഭരണം നടത്തുന്ന ഉത്രാടം തിരുനാളിനെയും പിന്തുടർച്ചാവകാശികളെയും ആറാട്ട് തുടങ്ങിയ ആചാരാനുഷ്ഠാനങ്ങളിൽ പത്മനാഭ ദാസൻ എന്ന നിലയിൽ പങ്കെടുക്കാൻ അനുവദിക്കണം. ക്ഷേത്രത്തിെൻറ സംരക്ഷണച്ചുമതല പൊലീസിന് കൈമാറണം. നിലവറ തുറന്ന് അമൂല്യ സാധനങ്ങളുടെ ലിസ്റ്റ് തയാറാക്കുന്നത് സത്യസന്ധരായ ഉദ്യോഗസ്ഥരാണെന്ന് ഉറപ്പ് വരുത്തണം തുടങ്ങിയ കർശന നിർദേശങ്ങളും ഹൈകോടതി നൽകിയിരുന്നു.
സുപ്രീംകോടതി വിധി ഇങ്ങനെ
എന്നാൽ, ഇന്ന് പുറത്തുവന്ന സുപ്രീംകോടതി വിധി ഹൈകോടതി ഉത്തരവിനെ ദുർബലപ്പെടുത്തി. ക്ഷേത്ര ഭരണത്തിൽ രാജകുടുംബത്തിെൻറ അവകാശം അനുവദിച്ച് നൽകുകയാണ് സുപ്രീംകോടതി ചെയ്തത്. ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലുള്ള താൽക്കാലിക സമിതിക്കാണ് ക്ഷേത്രഭരണത്തിെൻറ ചുമതല ഇപ്പോൾ നൽകിയിരിക്കുന്നത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് സ്ഥിരം സമിതി രൂപീകരിക്കുേമ്പാൾ എന്തെല്ലാം നിർദേശങ്ങൾ പാലിക്കണമെന്നും സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം ബി നിലവറയുടെ കാര്യത്തിൽ നയപരമായ നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്.
ക്ഷേത്രഭരണത്തിനുള്ള സ്ഥിരം സമിതിക്ക് നിലവറ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാമെന്നാണ് വിധിയിൽ വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.