ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ഇതരമതസ്ഥർ പ്രവേശിച്ചു; നട അടച്ചു
text_fieldsതിരുവനന്തപുരം: ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ ആചാരലംഘനം ശ്രദ്ധയിൽപെട്ടതിനെതുടർന്ന് തന്ത്രി നട അടച്ചു. ഇതരമതസ്ഥര്‍ പ്രവേശിച്ചതായ സംശയത്തെതുടർന്നാണ് ശുദ്ധിക്രിയക്ക് തന്ത്രി തരണനെല്ലൂർ നമ്പൂതിരിപ്പാട് നട അടച്ചത്. ഇതോടെ അല്പശി ഉത്സവത്തോടനുബന്ധിച്ച പൂജകൾ നിര്‍ത്തിെവച്ചു. ഒമ്പതിന് ആചാരലംഘനം നടന്നതായാണ് സൂചന. അന്നുമുതലുള്ള പൂജകളുടെ പരിഹാരക്രിയകളാണ് നടന്നുവരുന്നത്.
സി.സി.ടി.വി ദൃശ്യത്തിലാണ് ഇതരമതസ്ഥരുടേതെന്ന് തോന്നിപ്പിക്കുന്ന വസ്ത്രധാരണത്തോടെ ചിലർ ക്ഷേത്രത്തിലെത്തിയതായി കണ്ടത്. ദൃശ്യം പരിശോധിച്ച തന്ത്രി ആചാര ലംഘനം നടെന്നന്നും ശുദ്ധിക്രിയ വേണമെന്നും നിര്‍ദേശിക്കുകയായിരുന്നു. ഇതോടെ അല്പശി ഉത്സവച്ചടങ്ങുകള്‍ നിര്‍ത്തിെവച്ചു. ഉത്സവ ശീവേലിയും നടന്നില്ല.
ശുദ്ധിക്രിയക്കുശേഷം ഞായറാഴ്ച വൈകുന്നേരത്തോടെ അല്പശി ഉത്സവത്തിെൻറ പ്രാരംഭചടങ്ങുകളായ മണ്ണുനീര് കോരല്‍, മുളപൂജ തുടങ്ങിയ ചടങ്ങുകള്‍ വീണ്ടും ആരംഭിച്ചു. തുടര്‍ന്നുള്ള ചടങ്ങ് തിങ്കളാഴ്ച പുനരാരംഭിക്കും. സംഭവത്തിൽ, സുരക്ഷ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ക്ഷേത്രം ട്രസ്റ്റ് എക്സിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.