ശ്രീപദ്മനാഭസ്വാമി ക്ഷേത്രം: ചുരിദാര്‍ ധരിച്ച് സ്ത്രീകള്‍ പ്രവേശിച്ചു
text_fieldsതിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് സ്ത്രീഭക്തര്‍ പ്രവേശിച്ചു. പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍ എത്തിയതോടെ ഭരണസമിതി ഉത്തരവ് മരവിപ്പിച്ചു. ബുധനാഴ്ച രാവിലെ മുതല്‍ ചുരിദാര്‍ ധരിച്ചത്തെിയ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചു. ഇതോടെ പ്രതിഷേധവുമായി വിവിധ സംഘടനകള്‍ രംഗത്തത്തെുകയായിരുന്നു. ക്ഷേത്രത്തിന്‍െറ പടിഞ്ഞാറേനടയില്‍ എത്തിയ പ്രതിഷേധക്കാര്‍ ഭക്തരെ തടഞ്ഞു. തുടര്‍ന്ന് റോഡ് ഉപരോധിച്ചു.
പ്രതിഷേധം ശക്തമായതോടെ നേതാക്കള്‍ ഭരണസമിതി അധ്യക്ഷനും ജില്ലാ ജഡ്ജിയുമായ ഹരിലാലുമായി ചര്‍ച്ച നടത്തി. ഉത്തരവ് പിന്‍വലിക്കാമെന്നും പരിഹാരപൂജകള്‍ നടത്താമെന്നും അദ്ദേഹം നല്‍കിയ ഉറപ്പിനെതുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിച്ചു. തുടര്‍ന്ന് ചുരിദാര്‍ ധരിച്ചത്തെിയവരെ ക്ഷേത്രത്തിലേക്ക് കടത്തിയില്ല. ഇതിനിടെ ഉത്തരവ് ഭരണസമിതി താല്‍ക്കാലികമായി മരവിപ്പിച്ചെങ്കിലും പരിഷ്കാരം നടപ്പാക്കാനുറച്ച് എക്സിക്യൂട്ടിവ് ഓഫിസര്‍ കെ.എന്‍. സതീഷും എത്തിയതോടെ തര്‍ക്കം രൂക്ഷമായി.
കോടതിവിധി നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും പരാതിയുള്ളവര്‍ കോടതിയില്‍ പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഭക്തരെ തടയുന്നത് കോടതിയലക്ഷ്യമാണെന്നും ഇക്കാര്യത്തില്‍ പൊലീസിന്‍െറ സഹായം തേടുകയും കോടതിയെ സമീപിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ചുരിദാര്‍ ധരിച്ചുവരുന്നവര്‍ അതിനുമുകളില്‍ മുണ്ട് കൂടി ധരിക്കണമെന്ന കാലങ്ങളായി നിലനിന്ന ആചാരം ക്ഷേത്ര എക്സിക്യൂട്ടിവ് ഓഫിസര്‍ ചൊവ്വാഴ്ച ഇറക്കിയ ഉത്തരവിലൂടെയാണ് മാറ്റിയത്.
ഇക്കാര്യത്തില്‍ തിരുവനന്തപുരം സ്വദേശിനി അഡ്വ. റിയ രാജി ഹൈകോടതിയില്‍ നല്‍കിയ ഹരജിയാണ് പുതിയ നീക്കങ്ങളിലേക്ക് നയിച്ചത്. ഹരജി പരിഗണിച്ച കോടതി ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാനുള്ള അധികാരം ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ക്ക് നല്‍കുകയായിരുന്നു. ഇതനുസരിച്ചായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹം ഉത്തരവിറക്കിയത്. പുതിയ തീരുമാനത്തില്‍ വ്യത്യസ്ത അഭിപ്രായമാണ് പല ഭാഗത്തു നിന്നും ഉയരുന്നത്. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതില്‍ തെറ്റില്ളെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.