സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് നസീര്‍ മൊഴി നല്‍കിയിട്ടില്ല -പി. ജയരാജൻ
text_fieldsകോഴിക്കോട്: തന്നെ ആക്രമിച്ചത് സി.പി.എം പ്രവര്ത്തകരാെണന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി. നസീര്‍ മൊഴി നൽകുകയോ മാധ്യമപ്രവർത്തകരോട് പറയുകയോ ചെയ്തിട്ടില്ലെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. ജയരാജന്‍. നസീർ ഇക്കാര്യം തന്നോട് പറഞ്ഞു.
മൂന്നുപേര്‍ ആക്രമിച്ചെന്നാണ് പറഞ്ഞത്. ഇതിന് െതരഞ്ഞെടുപ്പുമായി ബന്ധമില്ല. സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കാനുള്ള ബോധപൂർവ ശ്രമത്തിെൻറ ഭാഗമാണ് തെറ്റായ ആരോപണം. വെേട്ടറ്റ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള നസീറിനെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയരാജന്‍.
നസീറിെന പാര്‍ട്ടി പുറത്താക്കിയിട്ടില്ല. അംഗത്വം പുതുക്കാത്തതിനാല്‍ സ്വാഭാവികമായി പുറത്തായതാണ്. ഒരുതരത്തിലുള്ള വ്യക്തിവൈരാഗ്യവുമില്ല. അദ്ദേഹത്തിെൻറ സഹോദരനടക്കം ഇപ്പോഴും സി.പി.എം പ്രവര്‍ത്തകനാണ്. ആക്രമണത്തിൽ തനിക്ക് പങ്കുണ്ടെന്ന തരത്തിലുള്ള കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രെൻറയടക്കം പ്രസ്താവനക്ക് അടിസ്ഥാനമില്ല.
സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം. സി.പി.എമ്മിനെതിരെ ഇത്തരം അപവാദ പ്രചാരണങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ഇതൊന്നും വിജയിക്കാന്‍ പോകുന്നില്ലെന്നും ജയരാജന്‍ കൂട്ടിച്ചേർത്തു. ശനിയാഴ‌്ച രാത്രി തലശ്ശേരി കായ്യത്ത‌് റോഡിൽ വെച്ചാണ് നസീർ ആക്രമണത്തിന് ഇരയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.