Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2016 11:11 AM GMT Updated On
date_range 16 Oct 2016 11:13 AM GMTനിയന്ത്രണരേഖയിൽ വീണ്ടും പാക് പ്രകോപനം
text_fieldsbookmark_border
ശ്രീനഗർ: നിയന്ത്രണരേഖയിൽ ഇന്ത്യൻ പോസ്റ്റുകൾക്കുനേരെ പാക് വെടിവെപ്പ്. രജൗരി ജില്ലയിലെ നൗഷേറ സെക്ടറിലെ നാല് ഇന്ത്യൻ പോസ്റ്റുകൾക്കുനേരെ ഞായറാഴ്ച പുലർച്ചെ അഞ്ചോടെയായിരുന്നു ആക്രമണം. ഇന്ത്യൻ സൈനികർക്ക് പരുക്കില്ല. ഒാട്ടോമാറ്റിക് മോർട്ടാറുകളുപയോഗിച്ചായിരുന്നു ആക്രമണം. പ്രകോപനത്തിന് ഇന്ത്യ തക്ക മറുപടി നൽകിയതായി ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനുശേഷം ഇന്ത്യൻ പോസ്റ്റുകൾക്കുനേരെ ആക്രമണം നടത്തുന്നത് വർധിച്ചിരുന്നു. തുടർന്ന് അതിർത്തിയിൽ കൂടുതൽ ബി.എസ്.എഫിനെ വിന്യസിച്ചിരുന്നു. നിയന്ത്രണരേഖയുടെ സമീപപ്രദേശത്ത് താമസിക്കുന്ന ജനങ്ങളെ സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story