പാലായും അപ്പർ കുട്ടനാടും മുങ്ങി
text_fieldsകോട്ടയം: ബുധനാഴ്ചയും മഴ ശക്തമായതോടെ പാലായും സമീപപ്രദേശങ്ങളും വീണ്ടും മുങ്ങി. ചങ്ങനാശ്ശേരി-ആലപ്പുഴ റോഡില്‍ അഞ്ചാംദിവസവും ഗതാഗതം തടസ്സപ്പെട്ടു. മൂവാറ്റുപുഴ-പ ുനലൂർ സംസ്ഥാനപാതയിൽ പാലായോടുചേർന്ന പ്രദേശങ്ങളിലെല്ലാം റോഡിൽ വെള്ളക്കെട്ട് ശ ക്തമായതോടെ ഗതാഗതം പൂർണമായും നിർത്തിവെച്ചു.
പാലായിൽനിന്ന് തൊടുപുഴ, ഈരാറ്റുേപട്ട, പൊൻകുന്നം, കുമളി, എരുമേലി എന്നിവടങ്ങളിൽനിന്ന് പാലാ വഴി കടന്നുപോകേണ്ടതുമായ എല്ലാ ദീർഘദൂര സർവിസും മുടങ്ങി. കിഴക്കൻ വെള്ളത്തിെൻറ കുത്തൊഴുക്കിൽ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. അപ്പർ കുട്ടനാട് മേഖലയിൽ ജനജീവിതം കടുത്ത ദുരിതത്തിലാണ്.
നൂറുകണക്കിന് ഏക്കർ പാടശേഖരം വെള്ളത്തിൽ മുങ്ങി. അപ്പർ കുട്ടനാട്ടിൽ കുമരകം ഭാഗത്തുമാത്രം 500 ഹെക്ടറിൽ കൃഷിനശിച്ചു. ചില മേഖലകൾ ഒറ്റപ്പെട്ട നിലയിലാണ്.
വെള്ളത്തിെൻറ വരവ് ശക്തമായി തുടരുന്നതിനാൽ ജില്ല ഭരണകൂടം കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും വിവിധ പ്രദേശങ്ങളിൽ ജലനിരപ്പ് മാറ്റമില്ലാതെ തുടരുകയാണ്. രാത്രി മുഴുവനും പകൽ ഇടവിട്ടും പെയ്ത മഴയാണ് ദുരിതംവിതച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.